തിരുവനന്തപുരം: കേരളത്തിലെ മാധ്യമങ്ങള്‍ക്ക് എതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ മാധ്യമങ്ങള്‍ നടത്തുന്ന ചെറുത്തുനില്‍പ്പിനെ രാഷ്ട്രീയ സമരമെന്നും രണ്ടാം വിമോചന സമരമെന്നും വിശേഷിപ്പിച്ച് ദേശാഭിമാനി മുഖപ്രസംഗം. സൈബര്‍ കുറ്റകൃത്യങ്ങളും ന്യായമായ മാധ്യമ വിമര്‍ശനവും കൂട്ടിക്കെട്ടി ഇടതുപക്ഷത്തെ അടിക്കാനാകുമോ എന്നാണ് നോട്ടമെന്നും ദേശാഭിമാനി മുഖപ്രസംഗം ആരോപിക്കുന്നു.
നേരത്തെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായപ്പോഴൊന്നും മുഖ്യമന്ത്രിയോട് ചോദ്യങ്ങളൊന്നും ഉയര്‍ന്നില്ലെന്ന് പറയുന്ന ദേശാഭിമാനി, ഇടതുപക്ഷത്തെ പ്രമുഖരായ എല്ലാ വനിതാ നേതാക്കന്‍മാരും പലപ്പോഴും ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും പറയുന്നു.
സൈബര്‍ രംഗത്ത് ഉണ്ടാകുന്ന അധിക്ഷേപമെല്ലാം രാഷ്ട്രീയ ബന്ധമുള്ളവരുടേതല്ലെന്നും സ്ത്രീ പ്രൊഫലുകളില്‍ പ്രത്യക്ഷപ്പെടുന്ന ഇവര്‍ സ്ത്രീവിരുദ്ധരാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ ആളുകളായി നടിക്കുകയാണെന്നും പറയുന്നു. എന്നാല്‍ രാഷ്ട്രീയമായി തിരിച്ചറിയാവുന്ന വ്യക്തികളെ നിയമപരമായി നേരിടണമെന്നും മുഖപ്രസംഗം പറയുന്നു.
Content Highlight: Deshabhimani editorial on cyber attack
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..