51  തവണ വെട്ടിയപ്പോഴും കേരളം നടുങ്ങിയിട്ടില്ല-സി.വി.ബാലകൃഷ്ണന്‍


വി.സുരേഷ്‌കുമാറിന്റെ കൈപ്പാട് പുസ്തകം സിനിമാതാരം സന്തോഷ് കീഴാറ്റൂരിന് കൈമാറി എഴുത്തുകാരൻ സി.വി.ബാലകൃഷ്ണൻ പ്രകാശനം ചെയ്യുന്നു

കാഞ്ഞങ്ങാട്: അന്‍പത്തിയൊന്നു തവണ വെട്ടിയപ്പോഴും പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊന്നപ്പോഴും കേരളം നടുങ്ങിയിട്ടില്ലെന്ന് എഴുത്തുകാരന്‍ സി.വി.ബാലകൃഷ്ണന്‍. നരബലിയില്‍ കേരളം നടുങ്ങില്ല. കാരണം ഇതിനേക്കാള്‍ വലിയ അതിക്രൂരത കണ്ടവരാണ് കേരളക്കാരെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് മാതൃഭൂമി ബുക്സില്‍ യുവകഥാകൃത്ത് വി.സുരേഷ് കുമാറിന്റെ 'കൈപ്പാട്' പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലുള്ള കൊലപാതകം കേരളത്തില്‍ പലപ്പോഴായി നടന്നു. കുറ്റകൃത്യങ്ങളില്ലാത്ത ഒരു ദിവസം പോലും ഈ സംസ്ഥാനത്തില്ല. സാക്ഷരതയിലും സാംസ്‌കാരികതയിലും എഴുത്തിലും കലയിലും കഥയിലുമെല്ലാം കേരളം മുന്നിലാണ്. അതിനൊപ്പം ചേര്‍ത്തുവയ്ക്കേണ്ട ഒന്നു കൂടിയുണ്ട്. അത് ലോകത്തിലെ എറ്റവും കൂടുതല്‍ കുറ്റകൃത്യവും ക്രൂരകൃത്യവും നടക്കുന്ന ഇടം ഇവടെയാണെന്നതാണ്-സി.വി.പറഞ്ഞു.മനസുകളില്‍ നിന്നു മനസുകളിലേക്കു കഥ സഞ്ചരിക്കുകയാണ്. കഥ പറയാനുള്ളതാണ്. അതു കേള്‍ക്കാനുള്ളതാണ്. സുരേഷ് കുമാറിന്റെ കഥകള്‍ ഒരോന്നിലും ഗ്രാമീണത തുളുമ്പുന്നു. ജീവിതത്തിലെ യാഥാര്‍ഥ്യവും ഭാവനയും സമന്വയിപ്പിച്ച ആഖ്യാന ഘടനയാണ് 'കൈപ്പാടി' ലെ ഓരോ കഥകളെന്നും അദ്ദേഹം പറഞ്ഞു.

അന്ധവിശ്വാസങ്ങള്‍ അടിച്ചമര്‍ത്തുന്ന കാര്യത്തില്‍ ഒരു മുന്നണിയും വോട്ടു ബാങ്ക് നോക്കരുതെന്ന അഭ്യര്‍ഥനയുണ്ടെന്ന് നടന്‍ സന്തോഷ്‌കീഴാറ്റൂരും പറഞ്ഞു.'കൈപ്പാട്' പുസ്തകം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസത്തേയും ആഭിചാര ക്രിയയേയും അടിച്ചമര്‍ത്തണം. ജാതിയും മതവും നോക്കാതെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ശന നടപടി കൈക്കൊള്ളണം. എല്ലാ കാലത്തും ഇത്തരത്തില്‍ അന്ധവിശ്വാസങ്ങളുടെ പേരില്‍ ആളുകളെ കൊല്ലുന്നു. ശക്തമായ നിലപാട് കൈക്കൊള്ളാതെ ഇതിനു അറുതി വരില്ലെന്നും അദ്ദേഹം പറഞ്ഞു.കഥ പറയാനും കേള്‍ക്കാനും സമയമില്ലാത്ത കാലമാണിത്.

ജീവിതത്തില്‍ ഒരിക്കലും ജാതി പറയാത്ത മനുഷ്യന്‍ മരിച്ചാല്‍ അദ്ദേഹത്തിന്റെ മൃതദേഹം മക്കള്‍ സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കുന്നു. ജാതിയും മതവുമില്ലാതെ മുന്നേറാന്‍ പറയുമ്പോഴും ഇത്തരം ആശങ്കകള്‍ ബാക്കിയാകുന്നുവെന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ ജഗദീഷ് ജി. അധ്യക്ഷനായി. കവി ദിവാകരന്‍ വിഷ്ണുമംഗലം, കഥാകൃത്ത് താഹ മാടായി, മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ.വി.ജയകൃഷ്ണന്‍, മാതൃഭൂമി ബുക്സിലെ കസ്റ്റമര്‍ റിലേഷന്‍ എക്സിക്കുട്ടിവ് എം.സുനീഷ് എന്നിവര്‍ സംസാരിച്ചു.

സുരേഷ്‌കുമാര്‍ മറുപടി പ്രസംഗം നടത്തി. തളിപ്പറമ്പ് പരണൂല്‍ സ്വദേശിയായ സുരേഷ്‌കുമാറിന്റെ നാലാമത്തെ പുസ്തകമാണിത്. ഇ.എം.എസിന്റെ പ്രസംഗങ്ങള്‍ ഉള്‍പ്പെടെയുള്ള കഥസമാഹാരങ്ങള്‍ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിരുന്നു. തളിപ്പറമ്പിന്റെ പടിഞ്ഞാറന്‍ ഗ്രാമങ്ങളിലെ കര്‍ഷകരുടെ ജീവിതത്തെ കോര്‍ത്തിണക്കിയുള്ളതാണ് വ്യാഴാഴ്ച പ്രകാശനം ചെയ്ത 'കൈപ്പാട്്'. ലൈബ്രറി കൗണ്‍സില്‍ നടത്തിയ പുസ്തക മേളയില്‍ മാതൃഭൂമി ശാലയില്‍ നിന്നു ഏറ്റവും കൂടുതല്‍ പുസ്തകമെടുത്തവരില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സി.വി.ബാലകൃഷ്ണനും സന്തോഷ് കീഴാറ്റൂരും ചേര്‍ന്നു സമ്മാനങ്ങള്‍ നല്‍കി. കടുമേനി പി.ആര്‍.സി.വായനശാല, രവേണേശ്വരം സി.അച്യുതമേനോന്‍ സ്മാരക വായനശാല, മടിക്കൈ മേക്കാട്ട് ജ്ഞാനദര്‍പ്പണം വായനശാല, മാണിക്കോത്ത് പാട്യം ഗോപാലന്‍ വായനശാല, വേലാശ്വരം ഇം.എം.എസ്. ലൈബ്രറി എന്നീവയ്ക്കാണ് സമ്മാനങ്ങള്‍ ലഭിച്ചത്.അതതു വായനശാല പ്രതിനിധികള്‍ സമ്മാനം ഏറ്റു വാങ്ങി

Content Highlights: cv balakrishnan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented