കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്ന് തോക്കുകള്‍ പിടികൂടി. ആറ് തോക്കുകളാണ് പാലക്കാട് സ്വദേശിയില്‍നിന്ന് കസ്റ്റംസ് പിടികൂടിയത്. പിടിച്ചെടുത്ത തോക്കുകള്‍ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയച്ചു.

പല ഭാഗങ്ങളാക്കി ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു തോക്കുകള്‍. യാത്രാരേഖകളില്‍ ഇത്തരത്തില്‍ എന്തെങ്കിലും കൊണ്ടുവരുന്നതായി രേഖപ്പെടുത്തിയിരുന്നില്ല. ദുബായില്‍നിന്ന് കൊച്ചിയിലേയ്ക്ക് വന്ന വിമാനത്തിലാണ് ഇയാള്‍ എത്തിയത്.  ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്.

പാലക്കാട് ഭാഗത്തേയ്ക്ക് കൊണ്ടുപോകാനാണ് തോക്കുകള്‍ കൊണ്ടുവന്നത്. ഇവ എയര്‍ഗണ്‍ ആണെന്നും സ്വകാര്യ ക്ലബ്ബിലേയ്ക്കാണ് കൊണ്ടുവന്നതാണെന്നുമാണ് ഇയാള്‍ ചോദ്യംചെയ്യലില്‍ പറഞ്ഞത്.

Content Highlights: customs seized 6 guns in nedumbassery airport