സ്വപ്നയും സരിത്തും കൊച്ചിയിലെ കോടതിയിൽ നിന്ന് പുറത്ത് വരുന്നു (ഫയൽ)| ഫോട്ടോPTI
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വഴിത്തിരിവ്. ഡിപ്ലോമാറ്റിക് ചാനല്‍ വഴി കോടികളുടെ കള്ളപ്പണം പ്രമുഖര്‍ ഗള്‍ഫിലേക്ക് കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തല്‍. ഡിപ്ലോമാറ്റിക് ബാഗ് വഴിയാണ് കോടികളുടെ കള്ളപ്പണം ഗള്‍ഫിലേക്ക് കടത്തിയിട്ടുള്ളത്.
സ്വപ്നയും സരിത്തുമാണ് ഇത് സംബന്ധിച്ച് കസ്റ്റംസിന് മുമ്പാകെ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. പല പ്രമുഖരും ഈ വലയത്തിലുണ്ടെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നത്.
യു.എ.ഇ. കോണ്‍സുലേറ്റ് മുന്‍ ഗണ്മാന് ജയഘോഷിനേയും ഡ്രൈവര്‍ സിദ്ദീഖിനേയും നിലവില്‍ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. സ്വര്‍ണക്കടത്തിനൊപ്പം തന്നെ വിദേശത്തേക്കുള്ള ഡോളര്‍ കടത്തും കസ്റ്റംസ് വലിയ പ്രധാന്യത്തോടെയാണ് കാണുന്നത്.
പല പ്രമുഖരുടേയും പണം ഡിപ്ലോമാറ്റിക് ചാനല്‍ വഴി വിദേശത്തേക്കെത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്നയുടേയും സരിത്തിന്റേയും മൊഴി പുറത്ത് വന്നാല്‍ ഇവരുടെ ജീവന് ഭീഷണിയുണ്ടാകുമെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചത്.
യു.എ.ഇ. കോണ്‍സുലേറ്റ് മുന്‍ ഗണ്മാന് ജയഘോഷിനേയും ഡ്രൈവര്‍ സിദ്ദീഖിനേയും ഇന്ന് രാവിലെ ആറ് മണിയോടെയാണ് കസ്റ്റംസ് അവരുടെ വീടുകളില്‍ നിന്ന് കസ്റ്റംസ് വാഹനത്തില്‍ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.
ജയഘോഷ് നേരത്തെ ആത്മഹത്യാശ്രമം നടത്തിയിരുന്നു. വളരെ നിര്‍ണായകമായ ചോദ്യം ചെയ്യലാണിതെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു.
Content Highlights: Customs finds-black money-diplomatic bag
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..