കടത്തിയ സ്വര്‍ണവും മൊബൈലും എവിടെ?; അര്‍ജുന്‍ ആയങ്കിക്കെതിരേ തെളിവുകള്‍ കണ്ടെത്താനാകാതെ കസ്റ്റംസ്


സികെ വിജയന്‍/മാതൃഭൂമി ന്യൂസ് 

അർജുൻ ആയങ്കി:https:||www.facebook.com|Arjun Aayanki

കണ്ണൂര്‍: സ്വര്‍ണക്കടത്തുകാര്‍ വിമാനത്താവളംവഴി എത്തിക്കുന്ന സ്വര്‍ണം തട്ടിയെടുക്കുന്ന അര്‍ജുന്‍ ആയങ്കി സംഘത്തിനെതിരേ തെളിവുകള്‍ കണ്ടെത്താനാകാതെ കസ്റ്റംസ്. പൊട്ടിക്കല്‍ സംഘത്തിലെ മുഖ്യകണ്ണി അര്‍ജുന്‍ ആയങ്കിയാണെന്ന് കസ്റ്റംസ് പറയുന്നുണ്ടെങ്കിലും കടത്തിയ സ്വര്‍ണവും കേസിലെ നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ആയങ്കിയുടെ മൊബൈല്‍ ഫോണും ഇതുവരെ കണ്ടെത്താനായിട്ടില്ല.

രാമനാട്ടുകാര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ട് സ്വിഫ്റ്റ് കാറുകള്‍ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഈ കാറുകളുടെ ഉടമകള്‍ക്ക് സ്വര്‍ണക്കടത്തുമായി ഒരു ബന്ധവുമില്ലെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. ഇതിനുപുറമേ പെന്‍ഡ്രൈവ്, ഡയറി ഉള്‍പ്പെടെയുള്ള ചില ബാങ്ക് രേഖകളാണ് കസ്റ്റംസ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഇതില്‍ നിന്ന് പ്രതികളിലേക്ക് എത്തുന്ന കാര്യമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.

കേസിലെ പ്രതികള്‍ക്കെല്ലാം കസ്റ്റംസ് വിശദമായ കാരണം കാണിക്കല്‍ നോട്ടീസിന് നല്‍കിയിരുന്നു. എന്നാല്‍ ആയങ്കി ഉള്‍പ്പെടെയുള്ളവര്‍ നോട്ടീസിന് മറുപടി നല്‍കിയിട്ടില്ല. ആയങ്കിയാണ് പൊട്ടിക്കല്‍ സംഘത്തിലെ മുഖ്യമകണ്ണിയെന്നാണ് നോട്ടീസില്‍ കസ്റ്റംസ് പറയുന്നത്. മുഹമ്മദ് ഷാഫി, കൊടി സുനി, ആകാശ് തില്ലങ്കേരി തുടങ്ങിയവര്‍ക്ക് സ്വര്‍ണക്കടത്തില്‍ ബന്ധമുണ്ടെന്നും കസ്റ്റംസ് പറയുന്നു. എന്നാല്‍ ഇവരുടെ പങ്ക് സ്ഥാപിക്കാനുള്ള തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ല.

2018 മുതല്‍ അയങ്കി കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്തുന്നുവെന്നാണ് പ്രതികളുടെ മൊഴികള്‍. നിര്‍ണായ തെളിവായ മൊബൈല്‍ ഫോണ്‍ അഴീക്കോട്ടുള്ള ഒരുസ്ഥാലത്ത് വലിച്ചെറിഞ്ഞതാണെന്ന് ആയങ്കി നേരത്തെ സമ്മതിച്ചിരുന്നു. ഇതു കണ്ടെത്താനും കസ്റ്റംസിന് സാധിച്ചിട്ടില്ല. കേസിലെ ഏട്ട് പ്രതികളുടെ കൃത്യമായ മേല്‍വിലാസവും ഇതുവരെ കസ്റ്റംസിന് ലഭിച്ചിട്ടില്ല. തെളിവുകളുടെ അഭാവം കേസിനെ പ്രതികൂലമായി ബാധിക്കുമെന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

Content Highlights: customs could not find evidence against arjun ayanki


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented