തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിനെ നേരിടാന്‍ ശക്തമായ സംവിധാനമാണ് സംസ്ഥാനം കൈക്കൊള്ളുന്നത്. രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നില്ല. എന്നാല്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

രോഗവ്യാപനം പരമാവധി തടത്തുനിര്‍ത്താനാണ് ശ്രമിക്കുന്നത്. ഈ ശ്രമം വിജയിപ്പിക്കാന്‍ കഴിയുന്ന ഒരു സമൂഹമാണ് നമ്മുടേതെന്ന് നേരത്തെ തെളിയിച്ചതാണ്. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കുറച്ചുകൂടി ജാഗ്രതയോടെ നീങ്ങണം. അങ്ങനെ വന്നാല്‍ മറ്റു കടുത്ത നടപടികളിലേക്കൊന്നും പോകാതെ കാര്യങ്ങള്‍ പരിമിതപ്പെട്ടു നിര്‍ത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

content highlights: currently not considering lockdown in kerala says pinarayi vijayan