തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാന്‍ ആര്‍എസ്പിയില്‍ ധാരണ.  യുഡിഎഫ് - ആര്‍എസ്പി ഉഭയകക്ഷി ചര്‍ച്ചയ്ക്കായി തിങ്കളാഴ്ച രാവിലെ ആര്‍എസ്പിയെ ക്ഷണിച്ചിട്ടുണ്ട്. ഈ യോഗത്തിലും ആര്‍എസ്പി നേതാക്കള്‍ പങ്കെടുക്കും. ഇത് സംബന്ധിച്ച കൂടുതല്‍ തീരുമാനങ്ങള്‍ ഇന്ന് നടക്കുന്ന ആര്‍എസ്പി സംസ്ഥാന സമിതിയില്‍ ഉണ്ടാവും. 

യുഡിഎഫുമായുള്ള അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തില്‍ ആര്‍എസ്പി യുഡിഎഫ് വിടണമെന്ന് പലകോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ നിലവില്‍ മുന്നണി മുന്നണി വിടേണ്ട സാഹചര്യമില്ലെന്നാണ് നേതാക്കള്‍ക്ക് പൊതുവേയുള്ള അഭിപ്രായം. 

അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും കോണ്‍ഗ്രസുമായി സഹകരിച്ച് പോകണമെന്നാണ് നേതാക്കളുടെ പൊതുനിലപാട്. തദ്ദേശതിരഞ്ഞെടുപ്പിന് പിന്നാലെയാണ് ആര്‍എസ്പി-യുഡിഎഫ് അഭിപ്രായ ഭിന്നത രൂക്ഷമായത്.