എറണാകുളം സബ് കോടതിയില്‍ പ്രതിയുടെ ആത്മഹത്യാശ്രമം; കൈഞരമ്പ് മുറിച്ചു


മാതൃഭൂമി ന്യുസ്‌

പ്രതി ആത്മഹത്യക്ക് ശ്രമിച്ച സ്ഥലം സീൽ ചെയ്ത നിലയിൽ

കൊച്ചി: എറണാകുളം സബ് കോടതിയില്‍ പ്രതി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. വിയ്യൂര്‍ ജയിലില്‍ നിന്നെത്തിച്ച പ്രതി തന്‍സീറാണ് ആത്മഹത്യക്ക് ശ്രമിച്ചത്. 2020-ല്‍ എറണാകുളം നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ കോടതിയിലെത്തിച്ചത്. വൈപിന്‍ സ്വദേശിയായ തന്‍സീര്‍ മറ്റു നിരവധി കേസുകളിലും പ്രതിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. വിചാരണയ്ക്കായാണ് തന്‍സീറിനെ കോടതിയില്‍ എത്തിച്ചത്. വരാന്തയില്‍ നിന്ന് കോടതിയിലേക്ക് കയറുന്നതിന് തൊട്ടുമുന്‍പാണ് ഇയാള്‍ ബ്ലേഡ് ഉപയോഗിച്ച് കൈഞരമ്പ് മുറിച്ചത്. തുടര്‍ന്ന് പോലീസ് ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.



വായ്ക്കുള്ളില്‍ ഇയാള്‍ ബ്ലേഡ് വെച്ചിരുന്നതായാണ് പോലീസ് കരുതുന്നത്. ചില ആളുകള്‍ തന്‍സീറിനെ കാണാന്‍ കോടതി പരിസരത്ത് എത്തിയിരുന്നെങ്കിലും കാണുന്നതിന് പോലീസ് അനുവാദം നല്‍കിയിരുന്നില്ല. ഇതിന്റെ പ്രകോപനത്തിലാണ് പ്രതി ആത്മഹത്യാശ്രമം നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: culprit commits suicide attempt at ernakulam sub court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman
INTERVIEW

4 min

'ആ സെറ്റിലെ പന്തിയിൽ എനിക്കിരുവശവും ഇരുന്നവർക്ക് ഭക്ഷണം വിളമ്പി, എനിക്ക് മാത്രം വിളമ്പിയില്ല'

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented