അന്തരിച്ച മുഹമ്മദ് ഹക്കീം | Photo: MB News
പാലക്കാട്: ഛത്തിസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളി സിആര്‍പിഎഫ് ജവാന് വീരമൃത്യു. പാലക്കാട് ധോണി സ്വദേശി മുഹമ്മദ് ഹക്കീം ആണ് മരിച്ചത്. മൃതദേഹം ബുധനാഴ്ച വൈകീട്ട് ആറരയോടെ കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിക്കും. ഏഴരയോടെ ധോണിയ്ക്കടുത്തുള്ള റെയില്‍വേ കോളനിയിലെ വീട്ടിലെത്തിക്കും.
2007 ലാണ് ഹക്കീം സിആര്‍പിഎഫില്‍ ചേരുന്നത്. രണ്ട് വര്‍ഷമായി ചത്തിസ്ഗഡിലാണുള്ളത്. 202 കോബ്ര യൂണിറ്റിലെ ഹവില്‍ദാര്‍ ആണ് ഹക്കീം. ഇന്നലെ വൈകീട്ട് ചത്തിസ് ഗഡിലെ സുക്മാ ജില്ലയില്‍ സിആര്‍പിഎഫ് പുതിയതായി സ്ഥാപിച്ച ഒരു ക്യാമ്പിന് നേരെ നക്സലൈറ്റലുകള് വെടിവെപ്പിലാണ് ഹക്കീം വീരമൃത്യുവരിച്ചത്.
ചിന്താഗുഫ പോലീസ് സ്റ്റേഷന് പരിധിയിലുള്ള ദബ്ബകോന്ത, പേംതാപഡ് എന്നീ ഗ്രാമങ്ങള്‍ക്കിടയിലാണ് വൈകീട്ട് 4.30 നും അഞ്ച് മണിക്കും ഇടയിലായി ആക്രമണമുണ്ടായത്. അടുത്തിടെയാണ് സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് ഇവിടെ ക്യാമ്പ് ആരംഭിച്ചതെന്ന് ബസ്തര്‍ റേഞ്ച് ഐജി പി. സുന്ദര്‍രാജ് പിടിഐയോട് പറഞ്ഞു.
Content Highlights: CRPF Commando killed in firing by maoists
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..