ഓര്‍മയുടെ ഓളങ്ങളില്‍ 'ബബിയ'; സംസ്‌കരിച്ചിടത്ത് മണ്ഡപം ഒരുക്കാന്‍ ക്ഷേത്രഭാരവാഹികള്‍ 


കുമ്പള അനന്തപുരം അനന്തപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുതല ബബിയയെ സംസ്‌കരിക്കുന്നതിന് മുന്നോടിയായി ദേലംപാടി ഗണേഷ് തന്ത്രിയുടെ നേതൃത്വത്തിൽ വിഷ്ണുസഹസ്രനാമം ഉരുവിടുന്നു | ഫോട്ടോ: രാമനാഥ പൈ.

കുമ്പള (കാസര്‍കോട്): അനന്തപുരം അനന്തപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുതല 'ബബിയ' ഇനി ഓര്‍മയുടെ ഓളങ്ങളില്‍. ഞായറാഴ്ച രാത്രി 11-നാണ് ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് കുളക്കരയില്‍ 'ബബിയ'യെ ചലനമറ്റ നിലയില്‍ കണ്ടത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭക്ഷണമെടുക്കാതെ അവശനിലയിലായിരുന്നു. ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചതനുസരിച്ച് മംഗളൂരു പിലിക്കുള വന്യജീവി സംരക്ഷണകേന്ദ്രത്തില്‍നിന്ന് ഡോക്ടര്‍മാരെത്തി നിരീക്ഷിച്ചിരുന്നു. ഏകദേശം 80 വയസ്സ് കണക്കാക്കുന്നു.



തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായി കരുതപ്പെടുന്ന അനന്തപുരം ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു 'ബബിയ'. രാവിലെയും ഉച്ചയ്ക്കും പൂജയ്ക്കുശേഷം നല്‍കുന്ന നിവേദ്യച്ചോറ് കഴിച്ചാണ് ക്ഷേത്രത്തിനു ചുറ്റുമുള്ള ജലാശയത്തില്‍ മുതല ജീവിച്ചിരുന്നത്.

രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി., എം.എല്‍.എ.മാരായ എന്‍.എ.നെല്ലിക്കുന്ന്, എ.കെ.എം.അഷറഫ് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി. പൊതുദര്‍ശനത്തിനുശേഷം ദേലംപാടി ഗണേശ് തന്ത്രിയുടെ നേതൃത്വത്തില്‍ അന്ത്യകര്‍മങ്ങള്‍ നടത്തി. ഉച്ചയ്ക്ക് ഒന്നോടെ ക്ഷേത്രത്തിനുസമീപം സംസ്‌കരിച്ചു. 'ബബിയ'യെ സംസ്‌കരിച്ചിടത്ത് മണ്ഡപം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ക്ഷേത്രം ഭാരവാഹികള്‍.

Content Highlights: crocodile babiya of ananthapuram temple dies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented