എറണാകുളം സമ്മേളനത്തിലും കാനത്തിന് വിമര്‍ശനം; കെ.വി. തോമസിന്റെ വരവിലും അതൃപ്തി 


എസ്. രാഗിന്‍   | മാതൃഭൂമി ന്യൂസ് 

കാനം രാജേന്ദ്രൻ | Photo: Mathrubhumi

കൊച്ചി: സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ എറണാകുളം ജില്ലാ സമ്മേളനത്തില്‍ ഒളിയമ്പ്. കൊച്ചി ഡി.ഐ.ജി. ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട നിലപാടില്‍ കാനത്തിനെതിരേ വിമര്‍ശനം ഉയര്‍ന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയം കെ.വി. തോമസിന്റെ വരവ് മുന്നണിക്ക് ഗുണം ചെയ്തില്ലെന്നും സമ്മേളന റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉയര്‍ന്നു.

കൊച്ചിയില്‍ ഡി.ഐ.ജി. ഓഫീസിലേക്ക് സി.പി.ഐ. നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് ലാത്തിവീശിയതും അതേക്കുറിച്ചുള്ള കാനം രാജേന്ദ്രന്റെ വിമര്‍ശനവും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. അന്ന് മൂവാറ്റുപുഴ എം.എല്‍.എ. ആയിരുന്ന എല്‍ദോ എബ്രഹാമിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ജില്ലാ നേതൃത്വത്തെ കാനം സംരക്ഷിച്ചില്ലെന്ന ആക്ഷേപം അന്ന് അവര്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. കാനംവിരുദ്ധ പക്ഷം നേതൃത്വം നല്‍കുന്ന ജില്ലയാണ് എറണാകുളത്തേത്.

ഡി.ഐ.ജി. ഓഫീസ് മാര്‍ച്ചിനു നേര്‍ക്കുണ്ടായ ലാത്തിച്ചാര്‍ജ്, അത് ബോധപൂര്‍വം ഉണ്ടാക്കിയതാണെന്ന് ആരോപിച്ച് എറണാകുളത്തുനിന്നുള്ള രണ്ട് പ്രവര്‍ത്തകര്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയും അതിന് കാനം നല്‍കിയ മറുപടിയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തിരുന്നു. ഇതാണ് കാനത്തിനെതിരായ ഒളിയമ്പായി സമ്മേളനത്തില്‍ പ്രയോഗിച്ചിരിക്കുന്നത്. ജില്ലയിലെ കാനംപക്ഷത്തിനെതിരേയും വിമര്‍ശനം ഉയര്‍ന്നു.

ഇത്തരത്തില്‍ പരാതി നല്‍കിയത്, പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും ആകെ അപമാനിക്കുന്നതിന് തുല്യമായിരുന്നെന്നാണ് സമ്മേളന റിപ്പോര്‍ട്ടിലെ വിമര്‍ശനം. ഇപ്പോഴും, എന്തിനാണ് പരാതി നല്‍കിയതെന്ന് ഈ പരാതി നല്‍കിയവര്‍ക്ക് അറിയില്ലെന്നും ജില്ലാ നേതൃത്വം ചൂണ്ടിക്കാണിക്കുന്നു.

കെ.വി. തോമസിന്റെ വരവിനെയും സിപിഐ വിമര്‍ശിക്കുന്നുണ്ട്. തോമസിന്റെ വരവ് ഗുണം ചെയ്തില്ല, വിപരീതഫലമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എല്‍.ഡി.എഫിന്റെ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് എതിരായാണ് തോമസിന്റെ വരവിനെ ജനങ്ങള്‍ കണ്ടതെന്നും പറയുന്നു. കെ റെയില്‍ നടപ്പാക്കുമെന്ന പ്രചാരണവും തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സഭാസ്ഥാനാര്‍ഥിയാണെന്ന പ്രചാരണവും തിരിച്ചടിയായെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

Content Highlights: criticism against kanam rajendran at ernakulam district conference


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented