'ഭൂമിയിടപാട് അറിഞ്ഞിട്ടും കണ്ണടച്ചു'; വടക്കഞ്ചേരി ഏരിയാ സമ്മേളനത്തില്‍ എ.കെ. ബാലനെതിരേ വിമര്‍ശനം


എ.കെ.ബാലൻ | ഫോട്ടോ:മാതൃഭൂമി

വടക്കഞ്ചേരി: സി.പി.എം. വടക്കഞ്ചേരി ഏരിയാ സമ്മേളനത്തില്‍ സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എ.കെ. ബാലനെതിരേ വിമര്‍ശനം. കണ്ണമ്പ്ര റൈസ് പാര്‍ക്ക് ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് എ.കെ.ബാലനെതിരെ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. എ.കെ. ബാലന്‍ മന്ത്രിയായിരുന്ന സമയത്ത് ഇദ്ദേഹത്തിന്റെ മണ്ഡലത്തിലുള്‍പ്പെട്ട കണ്ണമ്പ്രയില്‍ നടന്ന സ്ഥലമേറ്റെടുപ്പില്‍ ഉത്തരവാദിത്വമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.

കണ്ണമ്പ്ര അരിമില്‍ സ്ഥലമേറ്റെടുപ്പ് വിഷയവും മറ്റും നേതൃത്വം നേരത്തെ അറിഞ്ഞിട്ടും കണ്ണടച്ചു. പരാതിയായപ്പോള്‍ മാത്രമാണ് അന്വേഷിച്ചതെന്നും നടപടിയെടുത്തതെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. നടപടി നേരിട്ടവര്‍ ഇപ്പോഴും പാര്‍ട്ടി തണലില്‍ വിലസുകയാണെന്നും കുറ്റപ്പെടുത്തലുകളുണ്ടായി.

സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ കണ്ണമ്പ്രയില്‍ നിര്‍മിക്കുന്ന ആധുനിക അരിമില്ലിനുവേണ്ടി വിപണിവിലയേക്കാള്‍ കൂടിയ തുക നല്‍കി സ്ഥലം വാങ്ങിയെന്നായിരുന്നു ആരോപണം. വിഷയത്തില്‍ പാര്‍ട്ടിനടത്തിയ അന്വേഷണത്തില്‍ കണ്ണമ്പ്ര ബാങ്ക് സെക്രട്ടറി ആര്‍. സുരേന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. വേണ്ടത്ര ജാഗ്രതയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്ന സി.കെ. ചാമുണ്ണിയെ ജില്ലാ കമ്മിറ്റിയംഗമായി തരംതാഴ്ത്തുകയും ചെയ്തിരുന്നു.

മൂന്ന് ലോക്കല്‍ കമ്മിറ്റികളില്‍നിന്നുള്ള പ്രതിനിധികളാണ് എ.കെ. ബാലനെതിരേ തുറന്നടിച്ചത്. പഴയ രസീത് ഉപയോഗിച്ച് പണപ്പിരിവ് നടത്തിയ പരാതിയില്‍ തരംതാഴ്ത്തപ്പെട്ട മുന്‍ ഏരിയാ സെക്രട്ടറി കെ. ബാലനെതിരെയും വിമര്‍ശനമുയര്‍ന്നു. സമ്മേളനത്തില്‍ എ.കെ. ബാലനിരിക്കെത്തന്നെ നടത്തിയ വിമര്‍ശനം നേതൃത്വത്തെ ഞെട്ടിച്ചു. എന്നാല്‍ താന്‍ കൈകാര്യംചെയ്തിരുന്ന വകുപ്പിലുള്‍പ്പെട്ടതായിരുന്നില്ല കണ്ണമ്പ്ര ഭൂമിയേറ്റെടുക്കലെന്ന് എ.കെ. ബാലന്‍ ചര്‍ച്ചയ്ക്ക് മറുപടി നല്‍കി.

Content Highlights: Criticism against A. K. Balan in CPM vadakkamchery area conference on kannambra rice park issue

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section
Most Commented