ഗുണ്ടാപ്പണിയും ലഹരിക്കടത്തുമായി പോലീസ് അധഃപതിച്ചു; ശുദ്ധികലശം വേണം - ബി.ഗോപാലകൃഷ്ണന്‍


ബി. ഗോപാലകൃഷ്ണൻ | Photo: Mathrubhumi

തിരുവനന്തപുരം : കേരളത്തിലെ ഭരണാധികാരികള്‍ ആദ്യം ക്രിമിനലുകളെ പുറത്താക്കി പോലീസ് സേനയില്‍ ശുദ്ധികലശം നടത്തണമെന്ന് ബി.ജെ.പി. വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍. കേരളത്തിന്റെ അഭിമാനമായിരുന്ന പോലീസ് ജനങ്ങള്‍ക്കിടയില്‍ അപമാനിതരാകുന്നതിന്റെ പ്രധാന കാരണം സി.പി.എം.സെല്‍ ഭരണത്തിന്റെ നിയന്ത്രണമാണ്. എന്ത് ഗുണ്ടായിസം കാണിച്ചാലും സുരക്ഷിതരാണന്ന ബോധ്യമാണ് അവര്‍ക്കുള്ളത്. ഗുണ്ടകളെ അമര്‍ച്ച ചെയ്യാനുള്ള പോലീസ് തന്നെ ഗുണ്ടയായി മാറിയാല്‍ നാട്ടില്‍ അരാജകത്വം നടമാടുമെന്നും അദ്ദേഹം ആരോപിച്ചു.

ഗുണ്ടയായി മാറിയ പോലീസിന്റെ സംരക്ഷകരായി ഇടതുപക്ഷ ഭരണം മാറുന്നു. 873 രാജ്യദ്രോഹികള്‍ പോലീസിലുണ്ടെന്ന എന്‍.ഐ.എയുടെ കണ്ടത്തല്‍ ഇവിടെ പ്രസക്തമാണ്. ഗുണ്ടകളെ നിലക്ക് നിര്‍ത്താന്‍ പോലീസിനും പോലീസിനെ നിലക്ക് നിര്‍ത്താന്‍ ഭരണാധികാരികള്‍ക്കും ഭരണാധികാരികളെ നിലക്ക് നിര്‍ത്താന്‍ ജനങ്ങള്‍ക്കും കഴിയണമെന്നാണ്.എന്നാല്‍ ഇതൊന്നും കേരളത്തില്‍ നടക്കുന്നില്ലന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അക്രമത്തിലെ പ്രതികള്‍ വയനാട്ടില്‍ സുഖവാസം നടത്തുന്നത്.



ഗുണ്ടകളെ സംരക്ഷിക്കലും ഗുണ്ടാപ്പണിയും ലഹരി കടത്തും മോഷണവുമൊക്കെയായി പോലീസ് അധഃപതിച്ചത് ഇടത് പക്ഷ ഭരണകൂടത്തിന്റെ കഴിവുകേടാണെന്നും അദ്ദേഹം ആരോപിച്ചു.

Content Highlights: bjp,cpm,police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented