കത്തെഴുതിയിട്ടില്ല, കൃത്രിമം നടന്നെന്ന് ആര്യ രാജേന്ദ്രന്‍; മേയറുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്


ഫെലിക്‌സ് | മാതൃഭൂമി ന്യൂസ്

ആര്യാ രാജേന്ദ്രൻ, വിവാദമായ കത്ത്

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. മുടവന്‍മുകളിലെ മേയറുടെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. മറ്റേതോ രേഖയില്‍നിന്ന് ഒപ്പ് സ്‌കാന്‍ ചെയ്ത് എടുത്താണ് വ്യാജരേഖ തയ്യാറാക്കിയതെന്നു അവര്‍ മൊഴി നല്‍കിയെന്നാണ് വിവരം. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മൊഴി രേഖപ്പെടുത്തിയത്.

കത്ത് താന്‍ എഴുതിയതല്ലെന്നും വ്യാജമാണെന്നുമുള്ള തന്റെ വാദത്തില്‍ മേയര്‍ ഉറച്ച് നില്‍ക്കുന്നു. കത്തിന്റെ ഉറവിടം സംബന്ധിച്ചും ആരാണ് ഇത് തയ്യാറാക്കിയതെന്ന സത്യവും പുറത്തുവരണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. പ്രാഥമിക മൊഴിയാണ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരിക്കുന്നത്‌.



അന്വേഷണത്തിന്റെ ഭാഗമായി ഈ മൊഴി വിശദമായി തന്നെ പരിശോധിക്കും. ഇതിന് ശേഷമായിരിക്കും കേസെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനുണ്ടാകുക. മൊഴിയില്‍ മേയര്‍ വ്യക്തമാക്കുന്നത് താന്‍ ഇത്തരമൊരു കത്ത് എഴുതിയിട്ടില്ലെന്നും വ്യാജമായി നിര്‍മിച്ചതാണെന്നുമാണ്‌.

അതേസമയം മൊഴിയെടുക്കാന്‍ വൈകിയതും ഇതിന് മേയര്‍ സമയം അനുവദിക്കാത്തതും നേരത്തെ വിവാദമായിരുന്നു. മേയറുടെ മൊഴി അനുസരിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിച്ച ശേഷം മാത്രമായിരിക്കും അന്വേഷണം സംബന്ധിച്ച് മറ്റ് തീരുമാനത്തിലേക്ക് പോകുക.

Content Highlights: arya rajendran, crime branch, fake letter

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented