എം.സി. കമറുദ്ദീന്‍ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ്; പത്തുകേസുകളിലെ കുറ്റപത്രം ഉടന്‍


ബിജീഷ് ഗോവിന്ദന്‍ | മാതൃഭൂമി ന്യൂസ് 

എം.സി. കമറുദ്ദീൻ | Photo: Mathrubhumi

കാസര്‍കോട്: മുന്‍ എം.എല്‍.എ. എം.സി. കമറുദ്ദീന്‍ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. പ്രത്യേക ക്രൈം ബ്രാഞ്ച് സംഘം അന്വേഷിക്കുന്ന പത്തു കേസുകളിലാണ് ആദ്യം കുറ്റപത്രം നല്‍കുക.

2019 ജൂണ്‍ മുതലാണ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ കാസര്‍കോട്ടെ ചന്തേര പോലീസ് രജിസ്റ്റര്‍ ചെയ്തു തുടങ്ങിയത്. 2019 നവംബറില്‍ കമറുദ്ദീനെ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. എന്നാല്‍ പിന്നീട് അന്വേഷണത്തിന്റെ പലഘട്ടങ്ങളിലും കാലതാമസമുണ്ടായെന്ന ആക്ഷേപം നിക്ഷേപകര്‍ ഉന്നയിച്ചിരുന്നു. ഏതെങ്കിലും വിധത്തിലേക്കുള്ള ഒത്തുതീര്‍പ്പിലേക്ക് കടന്നാല്‍ പണം തിരിച്ചുകിട്ടുമോ എന്ന ചിന്തയിലേക്കും നിക്ഷേപകര്‍ കടന്നിരുന്നു. എന്നാല്‍ ഈ ഘട്ടത്തിലാണ് ക്രൈം ബ്രാഞ്ച് പത്തുകേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നു എന്ന വിവരം പുറത്തെത്തുന്നത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് 164 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചെയര്‍മാനായ എം.സി. കമറുദ്ദീന്‍, മാനേജിങ് ഡയറക്ടറായ ടി.കെ. പൂക്കോയ തങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഡിജിറ്റല്‍ തെളിവുകള്‍ വളരെ കുറച്ചുമാത്രം ആവശ്യമുള്ള കേസുകളിലെ കുറ്റപത്രമാണ് ആദ്യം സമര്‍പ്പിക്കുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ അധികം ആവശ്യമുള്ള കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നത്. കണ്ണൂരിലെ റീജിയണല്‍ ഫോറന്‍സിക് ലാബിലാണ് ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന നടന്നുവരുന്നത്. പരിശോധനാ റിപ്പോര്‍ട്ടിന്റെ ഫലം വരാന്‍ വൈകുന്നതാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകാന്‍ കാരണമെന്നാണ് അന്വേഷണസംഘം പറയുന്നത്.

Content Highlights: crime branch to file charge sheet on fashion gold fraud case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented