മൊഴിയെടുത്തു; കത്ത് വ്യാജമെന്ന് ആവര്‍ത്തിച്ച് മേയര്‍, വിവരമറിഞ്ഞത് വാര്‍ത്തയിലൂടെയെന്ന് ജീവനക്കാര്‍


ആര്യാ രാജേന്ദ്രൻ | Photo: Mathrubhumi

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ താത്ക്കാലിക നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴിയെടുത്തു. തന്റെ ലെറ്റര്‍പാഡ് ദുരുപയോഗംചെയ്താണ് കത്ത് തയ്യാറാക്കിയതെന്ന നിലപാട് മേയര്‍ മൊഴിയിലും ആവര്‍ത്തിച്ചു. മേയറുടെ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥരില്‍നിന്നും മൊഴിയെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിന്റെ ഭാഗമായിരുന്നു മൊഴിയെടുപ്പ്.

സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച കത്ത് താന്‍ നല്‍കിയിട്ടില്ലെന്നും അത്തരത്തില്‍ ഒന്ന് തയ്യാറാക്കാന്‍ ആരെയും ചുമതലപ്പെടുത്തിയില്ലെന്നും മേയര്‍ മൊഴിനല്‍കി. താന്‍ ഡല്‍ഹിയിലായിരുന്ന തീയതിയിലാണ് കത്ത് തയ്യാറാക്കപ്പെട്ടത്. കൃത്രിമം നടന്നതായി സംശയിക്കുന്നുവെന്നും മേയര്‍ മൊഴിനല്‍കി. തങ്ങള്‍ കത്ത് തയ്യാറാക്കിയിട്ടില്ലെന്നും മാധ്യമവാര്‍ത്ത വന്നപ്പോഴാണ് ഇതേക്കുറിച്ച് അറിഞ്ഞതെന്നുമാണ് ജീവനക്കാരുടെ മൊഴി.



വിവാദമായ കത്ത് കോര്‍പ്പറേഷനില്‍ത്തന്നെ തയ്യാറാക്കിയിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. ആരാണ് ഇത് തയ്യാറാക്കി വാട്സാപ്പിലേക്ക് അയച്ചതെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കേണ്ടിവരും. ഏതെങ്കിലും ഫയലില്‍നിന്ന് മേയറുടെ ലെറ്റര്‍പാഡിന്റെ പകര്‍പ്പെടുത്ത് അതിലേക്ക് മാറ്റര്‍ അച്ചടിച്ചു ചേര്‍ത്തതാകാമെന്ന നിഗമനവും പോലീസിനുണ്ട്. ഇക്കാര്യങ്ങളെല്ലാം വരുംദിവസങ്ങളില്‍ പരിശോധിക്കുമെന്നാണ് വിവരം.

അതിനിടെ, തിരുവനനന്തപുരം കോര്‍പ്പറേഷനിലെ പ്രതിഷേധങ്ങള്‍ തടയാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ആരും പ്രതിഷേധിക്കരുതെന്ന് ഉത്തരവിടാന്‍ ആകില്ലെന്നും ഡെപ്യൂട്ടി മേയര്‍ പി.കെ രാജു നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ട് വ്യാഴാഴ്ച കോടതി വ്യക്തമാക്കി. പ്രതിപക്ഷ കൗണ്‍സില്‍ യോഗം തടസപ്പെടുത്തുന്നുവെന്നായിരുന്നു ഹര്‍ജി. ഇതില്‍ ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

Content Highlights: crime branch records mayor arya rajendrans statement


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented