നടിയെ ആക്രമിച്ച കേസ്: പി.സി. ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്


ഷോൺ ജോർജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്് നടത്തുന്നു

കോട്ടയം: പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും താമസിക്കുന്ന ഈരാറ്റുപേട്ടയിലെ വീട്ടില്‍ ക്രൈംബ്രാഞ്ചിന്റെ റെയ്ഡ്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പിശോധന നടത്തുന്നത്. നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് സൂചന.

നടിയെ അക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിന്റെ സഹോദരനുമായി ഷോണ്‍ ജോര്‍ജ് നടത്തിയ ഇടപാടുമായി റെയ്ഡിന് ബന്ധമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്.



നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ അറസ്റ്റിലായ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്ന് ചില വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പും അതിലെ ചാറ്റുകളും അന്വേഷണത്തിന്റെ പിരിധിയിലായിരുന്നു. ഷോണ്‍ ജോര്‍ജ് ദിലീപിനെ ജയിലിലെത്തി കാണുകയും ചെയ്തിരുന്നു. ഇതെല്ലാം അടിസ്ഥാനമാക്കിയുള്ളതാണ് റെയ്ഡ്.

നടി മഞ്ജുവാര്യര്‍, ഡിജിപി ബി.സന്ധ്യ തുടങ്ങിയവരുടെ വ്യാജ പ്രൊഫൈലുകള്‍ ഉള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് ദിലീപിന്റെ സഹോദരന്റെ ഫോണില്‍ കണ്ടെത്തിയെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നു. ദിലീപിനെ പൂട്ടിക്കണം എന്ന പേരിലായിരുന്നു ഈ ഗ്രൂപ്പ്. ദിലീപിനെതിരെ ഗൂഢാലോചന നടന്നു എന്നതിന് തെളിവ് സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു ഗ്രൂപ്പ് രൂപീകരിച്ചതെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്.

Content Highlights: Crime Branch raids Sshaun george's house

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented