മഞ്ജുവിന്റെ വ്യാജ പ്രൊഫൈലില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, റെയ്ഡ്; ഷോണിന്റെ ഫോണ്‍ നഷ്ടപ്പെട്ടെന്ന് പി.സി


1-പി.സി.ജോർജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്പി 2-.സി.ജോർജും മകൻ ഷോൺ ജോർജും (ഫയൽ) |ഫോട്ടോ:മാതൃഭൂമി

കോട്ടയം: നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത് മകന്‍ ഷോണ്‍ ജോര്‍ജിന്റെ ഫോണ്‍ തേടി. നടി മഞ്ജു വാര്യരുടേയും ഡിജിപി ബി.സന്ധ്യയുടേയും വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് ഷോണ്‍ ജോര്‍ജ് വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്നാണ് ക്രൈംബ്രാഞ്ച് ആരോപിക്കുന്നത്. ദിലീപിന്റെ സഹോദരനും നടിയെ അക്രമിച്ച ഗൂഢാലോചന കേസിലെ പ്രതിയുമായ അനൂപിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച സ്‌ക്രീന്‍ ഷോട്ടുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഷോണിന്റെ ഫോണ്‍ തേടി എത്തിയത്.

ദിലീപിനെ കുരുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് കോടതിയില്‍ വരുത്തി തീര്‍ക്കുന്നതിന് ഷോണ്‍ ആണ് ഇത്തരത്തില്‍ വ്യാജപ്രൊഫൈലുകളുള്ള വാട്‌സാപ്പ് ഗ്രൂപ്പ് നിര്‍മിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഇതിനായി ഉപയോഗിച്ച ഫോണ്‍ കണ്ടെത്തുകയായിരുന്നു ഈരാറ്റുപേട്ടയിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡിന്റെ ലക്ഷ്യം. എന്നാല്‍ ക്രൈംബ്രാഞ്ച് പറയുന്ന ഫോണ്‍ 2019-ല്‍ തന്നെ നഷ്ടപ്പെട്ടെന്ന് പി.സി.ജോര്‍ജ് പ്രതികരിച്ചു.

'2019-ല്‍ തന്നെ ഈ ഫോണ്‍ കാണാതെ പോയിട്ടുണ്ട്. കോട്ടയം എസ്പിക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയതാണ്. അത് അന്വേഷിച്ച് ഇപ്പോള്‍ ഇവിടെ വന്നിട്ട് കാര്യമുണ്ടോ..വന്ന് വന്ന് ഇപ്പോള്‍ അവര്‍ക്ക് ആവശ്യം ഒന്നാം ക്ലാസില്‍ പഠിക്കുന്ന അമ്മുവിന്റേയും ആറാം ക്ലാസില്‍ പഠിക്കുന്ന അപ്പുവിന്റേയും ടാബ് ആണ്. എന്തൊരു മോശമാണിത്. അവര്‍ക്ക് പരീക്ഷയാണ്. അതാണ് അവരോട് കടുപ്പിച്ച് വര്‍ത്താനം പറഞ്ഞത്.

കുറേ ദിവസമായി എന്നെ വേട്ടയാടാന്‍ തുടങ്ങിയിട്ട്. അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുന്നു. എന്നെ കിട്ടിയില്ലെങ്കില്‍ എന്റെ മകനെ പിടിക്കാന്‍ നടക്കുന്നു. ഷോണിന്റെ കൈ ഓപ്പറേഷന്‍ ചെയ്തിട്ട് രണ്ടാഴ്ച ആയിട്ടേ ഉള്ളൂ. ഇന്ന് ആശുപത്രിയില്‍ പോകാന്‍ സമ്മതിക്കാതെ റെയ്ഡ് നടത്തുന്നു' പി.സി.ജോര്‍ജ് പറഞ്ഞു.

ഷോണ്‍ ആണ് വാട്‌സാപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തത് എങ്കില്‍ അവനെതിരെ കേസെടുക്കണമെന്നും താന്‍ ഇത്തരത്തിലുള്ള കള്ള കച്ചവടത്തിനും കൂട്ട് നില്‍ക്കുന്ന ആളല്ലെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

നടിയെ അക്രമിച്ച ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്ന് ചില വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് നേരത്തെ ലഭിച്ചിരുന്നു. ഒരു വാട്‌സാപ്പ് ഗ്രൂപ്പും അതിലെ ചാറ്റുകളും അന്വേഷണത്തിന്റെ പിരിധിയിലായിരുന്നു. 'ദിലീപിനെ പൂട്ടണം'എന്നായിരുന്നു ഗ്രൂപ്പിന്റെ പേര്‌. ഷോണ്‍ ജോര്‍ജ് ദിലീപിനെ ജയിലിലെത്തി കാണുകയും ചെയ്തിരുന്നു. ഇതെല്ലാം അടിസ്ഥാനമാക്കിയുള്ളതായിരുന്നു റെയ്ഡ്.

Content Highlights: crime branch raid-shaun george home-WhatsApp group on Manju's fake profile


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented