കത്തിന്റെ ആധികാരികത ഉറപ്പിക്കാതെ ക്രൈംബ്രാഞ്ച്;വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് അന്വേഷണം പോയില്ല


മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ താത്കാലിക നിയമനങ്ങളില്‍ പാര്‍ട്ടിപ്പട്ടിക തേടി മേയര്‍ ആര്യ രാജേന്ദ്രന്‍ സി.പി.എം. ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പനയച്ച കത്തിന്റെ ആധികാരികത ഉറപ്പിക്കാതെ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. കത്ത് വ്യാജമാണോ സത്യമാണോ എന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒറിജിനല്‍ കത്ത് കണ്ടെത്താന്‍ കേസെടുത്ത് തുടരന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

കത്തിന്റെ ഒറിജിനല്‍ കണ്ടെത്താനായില്ലെന്നും വാട്‌സാപ്പില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ട് മാത്രമാണ് കൈവശം കിട്ടിയതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അതിനാല്‍ത്തന്നെ കത്തിന്റെ ആധികാരികത സംബന്ധിച്ച് ഈ ഘട്ടത്തില്‍ പറയാനാവില്ലെന്നും ക്രൈംബ്രാഞ്ച് കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ വിശദമായ ശാസ്ത്രീയ പരിശോധനകളടക്കം നടത്തണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. അതേസമയം ഈ കത്ത് പ്രചരിച്ച വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്കോ പാര്‍ട്ടി സംവിധാനത്തിലേക്കോ അന്വേഷണം പോയിട്ടില്ല.



കത്തിന്റെ ഒറിജിനല്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന് കേസന്വേഷണ ചുമതല നല്‍കിയത്. അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറും. അതിനുശേഷം വിഷയത്തിലെ തുടര്‍നടപടിയെ കുറിച്ച് തീരുമാനിക്കും.

Content Highlights: crime branch didn't find original letter by mayor arya rajendran


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented