പ്രതീകാത്മക ചിത്രം | Mathrubhumi archives
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്(ഇ.ഡി.) എതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ഉത്തരവ് വരുന്നതുവരെ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികള്‍ പാടില്ല എന്നാണ് നിര്‍ദേശം. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഇ.ഡിയുടെ ഹര്‍ജിയില്‍ ഈ മാസം 16നാണ് കോടതി ഉത്തരവ് പറയുക.
ക്രൈം ബ്രാഞ്ച് അന്വേഷണത്തിനെതിരേ ഇ.ഡി. കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, അന്വേഷണം കോടതി തടഞ്ഞില്ല. അന്വേഷണം തുടരാമെന്നാണ് കോടതി അറിയിച്ചത്. അറസ്റ്റ് അടക്കുള്ള നടപടികള്‍ പാടില്ല എന്ന നിർദേശം കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.
അതേസമയം, ഇ.ഡിക്കെതിരേ ക്രൈം ബ്രാഞ്ച് വ്യാജ തെളിവുണ്ടാക്കുന്നുവെന്നും നിയമനടപടികളെ ക്രൈം ബ്രാഞ്ച് ദുരുപയോഗം ചെയ്യുന്നുവെന്നുമുള്ള ആരോപണവുമായി ഇ.ഡി. രംഗെത്തിയിരുന്നു. എഫ്ഐ.ആര്. അസാധാരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ഇ.ഡി. ഹൈക്കോടതിയില്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച വാദഗതികള്‍ക്ക് മറുപടിയായി ഇ.ഡി. സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ക്രൈം ബ്രാഞ്ച് ഇ.ഡിക്കെതിരേ വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നു എന്നാണ് ഇ.ഡിയുടെ പ്രധാന ആരോപണം. സന്ദീപ് നായരുടെ കത്തിനു പിന്നല് ഉന്നതരാണെന്നും നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന കള്ളപ്പണക്കേസ് അന്വേഷണം വഴിതെറ്റിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും ഇഡി ആരോപിച്ചു.
ക്രൈം ബ്രാഞ്ച് മെനഞ്ഞെടുത്ത കഥകളാണ് സന്ദീപ് നായരുടെ പരാതിക്ക് പിന്നിലെന്നും ഇ.ഡി. കുറ്റപ്പെടുത്തിയിരുന്നു.
Content Highlights: Crime branch can continue investigation against ED, says Highcourt
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..