ബംഗാളില്‍നിന്നുള്ള കൊടുംകുറ്റവാളിയെ കുടുക്കിയത് കോഴിക്കോട്‌നിന്നുള്ള ഫോണ്‍വിളി


ഒപ്പം ബംഗാള്‍ പോലീസ് സൈബര്‍വിഭാഗത്തിന്റെ 20 ദിവസത്തെ നിരീക്ഷണവും

രവികുൽ സർദാർ

കോഴിക്കോട്: പശ്ചിമബംഗാള്‍ ആഭ്യന്തരവകുപ്പ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കൊടുംകുറ്റവാളി രവികുല്‍ സര്‍ദാര്‍ (38) പിടിയിലായത് ബംഗാള്‍ പോലീസിന്റെ സൈബര്‍വിഭാഗത്തിന്റെ മൂന്നാഴ്ചത്തെ നിരീക്ഷണത്തിലൂടെ. കോഴിക്കോട്ട് നിന്ന് ബംഗാളിലുള്ള സുഹൃത്തുക്കളെ വിളിച്ചതാണ് ഇയാള്‍ പിടിയിലാവാന്‍ നിമിത്തമായത്. വികുല്‍ സര്‍ദാറും കൂട്ടാളികളായ ആറുപേരുംചേര്‍ന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തെ വകവരുത്തിയത്. ഇതേ കൊലയ്ക്കുതന്നെ സാക്ഷികളായ തദ്ദേശീയരായ മറ്റ് രണ്ടുപേരെ കൊന്നതും ഇവരാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി. റഫീഖുല്‍, ജലാലുദ്ദീന്‍, ബസീദ്, ഷെയ്ഖ്, ദില്‍വാല്‍ മുണ്ടുല്‍, ഉബൈദുള്ള, അലി ഹൊഷന്‍ ലസ്‌കര്‍ എന്നിവരാണ് ഈ കൊലപാതക സംഘത്തിലുണ്ടായിരുന്നതെന്ന് കാനിങ് സ്റ്റേഷന്‍ ചുമതലക്കാരനും അന്വേഷണ ഉദ്യോഗസ്ഥനുമായ രഞ്ജിത്ത് ചക്രബര്‍ത്തി പറഞ്ഞു.

24 സൗത്ത് പര്‍ഗാനയിലെ കാനിങ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതും രവികുല്‍ സര്‍ദാറാണെന്ന് പോലീസ് പറഞ്ഞു. സൗത്ത് പര്‍ഗാനയുടെ ചുമതലയുള്ള പശ്ചിമബംഗാള്‍ പോലീസ് സുപ്രണ്ട് പുഷ്പ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് സിറ്റി പോലീസ് ഒളിയിടം കണ്ടുപിടിച്ചത്. രണ്ട് എസ്.ഐ.മാരും മൂന്ന് കോണ്‍സ്റ്റബിള്‍മാരുമുള്‍പ്പെട്ട അഞ്ചംഗസംഘമാണ് പശ്ചിമബംഗാളില്‍നിന്ന് രവികുല്‍ സര്‍ദാറിനെ പിടികൂടാനായി കോഴിക്കോട്ടെത്തിയത്.

പശ്ചിമ ബംഗാള്‍ പോലീസിലെ എസ്.ഐ.മാരായ രഞ്ജിത്ത് ചക്രബര്‍ത്തി, പ്രസൂണ്‍ റോയ്, കോണ്‍സ്റ്റബിള്‍മാരായ അരിജിത് ബയോമന്‍, രാകേഷ് സാഹ, അചിന്തകുമാര്‍ റോയ്, പന്നിയങ്കര എസ്.ഐ. കെ. മുരളീധരന്‍, എ.എസ്.ഐ. എം. ബിജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി. പദ്മരാജ്, ഇ. സന്തോഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.എസ്. രമേശ്, ടി.കെ. സുശാന്ത്, ഷിംജിത്ത്, വിനീത്, ഹോംഗാര്‍ഡ് ശ്രീധരന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ പ്രതിയെ പിടികൂടിയത്. ഇയാള്‍ക്ക് താമസസൗകര്യം ഒരുക്കിയ രജത് ലസ്‌കര്‍, സദാം ഷെയ്ക്, യൂനുപ് മോറല്‍, താലിബാന്‍ റഹ്‌മാന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

അറസ്റ്റിലായത് തൃണമൂല്‍ നേതാവിനെയടക്കം മൂന്നുപേരെ കൊലപ്പെടുത്തിയ ആള്‍

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പഞ്ചായത്ത് മെമ്പറെയടക്കം മൂന്നുപേരെ കൊന്ന കേസിലെ പ്രതി രവികുല്‍ സര്‍ദാറിനെ അറസ്റ്റുചെയ്ത് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോള്‍ പന്നിയങ്കര എസ്.ഐ. കെ. മുരളീധരനോട് സന്തോഷത്തോടെ നന്ദി അറിയിക്കുന്ന പശ്ചിമബംഗാള്‍ എസ്.ഐ. രഞ്ജിത്ത് ചക്രബര്‍ത്തി (ഇടത്ത്). പ്രതിയെ കണ്ടാലുടന്‍ വെടിവെക്കാന്‍ പശ്ചിമബംഗാള്‍ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടിരുന്നു.

കോഴിക്കോട്: തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശികനേതാവും ഗ്രാമപ്പഞ്ചായത്ത് അംഗവുമായയാളെ ഉള്‍പ്പെടെ മൂന്നുപേരെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാന പ്രതിയായ പശ്ചിമബംഗാള്‍ സ്വദേശിയെ കോഴിക്കോട്ടുനിന്ന് പിടികൂടി. ദക്ഷിണ പര്‍ഗാനയിലെ ഘനിക് താനാ സ്വദേശി രവികുല്‍ സര്‍ദാറിനെ(38)യാണ് വ്യാഴാഴ്ച അര്‍ധരാത്രി പന്നിയങ്കര പോലീസിന്റെ സഹായത്തോടെ മീഞ്ചന്തയിലെ താമസസ്ഥലത്തുനിന്ന് ബംഗാള്‍ പോലീസ് അറസ്റ്റുചെയ്തത്.

പെയിന്റിങ്, കെട്ടിടനിര്‍മാണ ജോലികളിലേര്‍പ്പെട്ട് ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കൊപ്പം കഴിയുകയായിരുന്നു രവികുല്‍ സര്‍ദാര്‍. 20 ദിവസംമുമ്പാണ് ഇയാള്‍ നഗരത്തിലെത്തിയത്. ബംഗാളിലെ സുഹൃത്തുക്കളെ ഇയാള്‍ കോഴിക്കോട്ടുനിന്ന് മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുന്നുണ്ടെന്ന് ബംഗാള്‍ പോലീസിന്റെ സൈബര്‍വിഭാഗം കണ്ടെത്തിയതോടെയാണ് ബംഗാള്‍ പോലീസ് അന്വേഷണം ഇങ്ങോട്ട് വ്യാപിപ്പിച്ചത്. കൊലയാളി കോഴിക്കോടുനഗരത്തിലുണ്ടെന്ന് അവിടെ സേവനമനുഷ്ഠിക്കുന്ന മലയാളിയായ പോലീസ് ഓഫീസറാണ് സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ എ. ശ്രീനിവാസനെ വ്യാഴാഴ്ച രാവിലെ വിവരമറിയിച്ചത്. സൈബര്‍ സെല്‍മുഖേന സംശയമുള്ള സ്ഥലം ഡി.സി.പി.ക്ക് കൈമാറുകയുംചെയ്തു. തുടര്‍ന്ന് ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണര്‍ എ.എം. സിദ്ദിഖിന് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കുകയും പോലീസ് ഒളിയിടം വളയുകയുമായിരുന്നു.

ജൂലായ് ഏഴിന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ 24 പാര്‍ഗാനയിലെ പഞ്ചായത്തംഗം സ്വപന്‍ മാജിയെ വെടിവെച്ചുകൊന്നശേഷം കഴുത്ത് അറത്തുമാറ്റുകയും ഇതിന് ദൃക്സാക്ഷികളായ ജന്‍ദു ഹല്‍ദര്‍, ഭൂത് നാഥ് പ്രമാണിക് എന്നീ ബൈക്ക് യാത്രക്കാരെ സമാനരീതിയില്‍ത്തന്നെ കൊലപ്പെടുത്തുകയും ചെയ്ത സംഘത്തിലെ പ്രധാനിയാണ് രവികുല്‍ സര്‍ദാര്‍. ഗ്രാമവാസികളില്‍നിന്ന് ഗുണ്ടാപ്പിരിവ് നടത്തുന്നതിനെ എതിര്‍ത്തതാണ് സ്വപന്‍ മാജിയെ കൊല്ലാന്‍ കാരണമെന്ന് ബംഗാളില്‍നിന്നെത്തിയ പോലീസ് സംഘത്തിലെ എസ്.ഐ. രഞ്ജിത്ത് ചക്രബര്‍ത്തി പറഞ്ഞു. കൊടുംകുറ്റവാളിയായി പ്രഖ്യാപിച്ച രവികുല്‍ സര്‍ദാരിനെ കണ്ടാലുടന്‍ വെടിവെക്കാന്‍ ബംഗാള്‍ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടിരുന്നു.

രവികുലിന്റെ നാട്ടുകാരും താമസമൊരുക്കിയവരും മൊബൈല്‍ ഫോണ്‍ സിംകാര്‍ഡുകള്‍ എടുത്തുനല്‍കിയവരുമുള്‍പ്പെടെ നാലുപേരെയും പോലീസ് സംഘം റെയ്ഡിനിടെ കസ്റ്റഡിയിലെടുത്തു. ഇവരെ പന്നിയങ്കര പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്യലിനുശേഷം വിട്ടയച്ചു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയശേഷം പ്രതിയെ ബംഗാള്‍ പോലീസ് കൊണ്ടുപോയി.

Content Highlights: crime beat west bengal murder accused arrested from kozhikode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented