സൈബര്‍ സെല്ലിന്റെ പേരിലും തട്ടിപ്പ്, ഭീഷണിപ്പെടുത്തുന്ന ഫോണ്‍ കോളുകള്‍; മുന്നറിയിപ്പുമായി പോലീസ്


സ്വന്തം ലേഖിക

സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഭീഷണിപ്പെടുത്തുന്ന കോളുകള്‍ വരുന്നത് കൂടുതലായും വിദേശ രാജ്യങ്ങളില്‍നിന്നാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി

പാലക്കാട്: 'സൈബര്‍ സെല്ലില്‍നിന്നാണു വിളിക്കുന്നത്' എന്നുപറഞ്ഞുള്ള ഫോണ്‍വിളിയെത്തുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പോലീസിന്റെ നിര്‍ദേശം. സൈബര്‍ സെല്‍, സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍നിന്നാണെന്ന വ്യാജേന തട്ടിപ്പുകാര്‍ സന്ദേശങ്ങള്‍ അയക്കുന്നതായും ഫോണ്‍വിളിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണിത്.

ഫോണിലെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ അസ്വാഭാവികത ഉണ്ടെന്നോ, ഓണ്‍ലൈന്‍ കുറ്റകൃത്യം നടത്തിയെന്നോ മറ്റോ പറഞ്ഞാകും സൈബര്‍ സെല്‍ പോലീസ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേനെ വിളിക്കുക. വിളികളില്‍ പതറുകയോ പരിഭ്രമിക്കുകയോ ചെയ്യരുത്. ഇത്തരം തട്ടിപ്പുകാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയോ, വ്യക്തിഗത, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുകയോ ചെയ്യരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.



സൈബര്‍ സെല്‍, സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍നിന്ന് പൊതുജനങ്ങളെ വിളിക്കുകയാണെങ്കില്‍ വിളിക്കുന്നയാളിന്റെ പേര്, ഔദ്യോഗിക വിലാസം, വിളിക്കുന്നതിനുള്ള ആവശ്യം എന്നിവ മുന്‍കൂട്ടി അറിയിക്കും. അഥവാ അറിയിക്കാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ വിളിക്കുന്നയാളുടെ വിശദവിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കുക. സംശയം തോന്നിയാല്‍ ഓഫീസ് നമ്പറിലേക്ക് തിരിച്ചുവിളിക്കാമെന്നും പറയുക. വ്യാജകോളാണെങ്കില്‍ വിവരം 112, സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍, അല്ലെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ എവിടെയെങ്കിലും അറിയിക്കണം. വ്യാജ ടെലിഫോണ്‍ നമ്പറുകള്‍ കൃത്രിമമായി സൃഷ്ടിച്ചാണ് സൈബര്‍ തട്ടിപ്പുകാര്‍ സന്ദേശങ്ങള്‍ അയക്കുന്നതും വിളികള്‍ നടത്തുന്നതും.

സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളുടെയും പോലീസ് ഓഫീസുകളുടെയും പോലീസുദ്യോഗസ്ഥരുടെയും ടെലിഫോണ്‍ നമ്പറുകള്‍, മൊബൈല്‍ നമ്പറുകള്‍ എന്നിവ ഔദ്യോഗിക വെബ്‌സൈറ്റിലുണ്ട്. നമ്പറുകള്‍ ഇതുമായി ഒത്തുനോക്കി ഉറപ്പുവരുത്താമെന്നും പോലീസ് നിര്‍ദേശിക്കുന്നു. സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഭീഷണിപ്പെടുത്തുന്ന കോളുകള്‍ വരുന്നത് കൂടുതലായും വിദേശ രാജ്യങ്ങളില്‍നിന്നാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.


Content Highlights: Crime Beat Police Cyber cell fraud


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented