1. പ്രതീകാത്മകചിത്രം 2. വത്സമ്മ
കട്ടപ്പന: മൂന്നുദിവസംമുമ്പ് കാണാതായ യുവതിയുടെ മൃതദേഹം വീടിനുള്ളില്‍ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞനിലയില്‍ കണ്ടെത്തി. കാഞ്ചിയാര്‍ പേഴുംകണ്ടം വട്ടമുകളേല്‍ പി.ജെ.വത്സമ്മയുടെ (അനിമോള്‍-27) മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് വിജേഷിനെ (29) കണാനില്ല. അധ്യാപികയായ വത്സമ്മയെ വെള്ളിയാഴ്ചമുതല്‍ കാണാതായിരുന്നു.
തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുറിക്കുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവും യുവതിയുമായി കുടുംബപ്രശ്‌നം നിലനിന്നതായി സൂചനകളുണ്ട്. കട്ടപ്പന പോലീസ് അന്വേഷണമാരംഭിച്ചു.
Content Highlights: Crime beat Death Kanchiyar woman's dead body
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..