
ചിതാഭസ്മം കല്ലറയിൽ അടക്കം ചെയ്യുന്നു, പി.ടി തോമസ്
കട്ടപ്പന: കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ പി.ടി തോമസിന്റെ ചിതാഭസ്മത്തിന്റെ ഒരു ഭാഗം ഉപ്പുതോട് സെന്റ് ജോസഫ് ദേവാലയത്തിലെ അമ്മയുടെ കല്ലറയില്‍ അടക്കം ചെയ്തു. പി.ടി തോമസിന്റെ അന്ത്യാഭിലാഷം പ്രകാരമായിരുന്നു ചടങ്ങുകള്‍.
വൈകിട്ട് നാലരയോടുകൂടിയാണ് അദ്ദേഹത്തിന്റെ ചിതാഭസ്മ സ്മൃതിയാത്ര ഉപ്പുതോട് സെന്റ് ജോസഫ് ദേവാലയത്തില്‍ എത്തിച്ചേര്‍ന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാണ് സ്മൃതിയാത്രക്ക് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ചിതാഭസ്മം ഏറ്റുവാങ്ങി.
സെന്റ് ജോസഫ് ദേവാലയത്തിന് മുന്നില്‍ തയ്യാറാക്കിയ പന്തലില്‍ ചിതാഭസ്മം കുറച്ചുനേരം വെച്ചു. കാത്തു നിന്നവര്‍ ആദരം അര്‍പ്പിച്ച ശേഷം കുടുംബ കല്ലറയ്ക്ക് സമീപത്തേക്ക് ചിതാഭസ്മം കൊണ്ടുവന്നു. തുടര്‍ന്ന് ചിതാഭസ്മം അടങ്ങിയ മണ്‍കുടം കല്ലറയില്‍ അടക്കം ചെയ്തു.
ചിതാഭസ്മം അമ്മയുടെ കല്ലറയില്‍ അടക്കംചെയ്യണമെന്ന പി.ടി തോമസിന്റെ അന്ത്യാഭിലാഷത്തോട് ഇടുക്കി രൂപതയും അനുകൂലമായാണ് പ്രതികരിച്ചത്. ചടങ്ങിനു വേണ്ട ക്രമീകരണങ്ങള്‍ പള്ളി അധികൃതര്‍ ചെയ്തിരുന്നു. ചടങ്ങിന് രൂപത നല്കിയ നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൃത്യമായി പാലിച്ചു.
Content Highlights: PT Thomas
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..