കൊച്ചി മെട്രോ പില്ലറിൽ കണ്ടെത്തിയ വിള്ളൽ | Photo: Mathrubhumi
കൊച്ചി: ആലുവയിൽ കൊച്ചി മെട്രോയുടെ തൂണിൽ വിള്ളൽ. ആലുവ ബൈപാസിനോട് ചേർന്നുള്ള പില്ലർ നമ്പർ 44ൽ തൂണിൻ്റെ പ്ലാസ്റ്ററിലാണ് തറനിരപ്പിൽ നിന്ന് എട്ടടിയോളം ഉയരത്തിൽ വിള്ളൽ കണ്ടെത്തിയിരിക്കുന്നത്.
ഏതാനും മാസങ്ങളായി ചെറിയ തോതിൽ വിള്ളൽ കാണുന്നുണ്ടെന്നും ക്രമേണ വിടവ് വർധിച്ച് വരുന്നതായും സമീപവാസികൾ പറയുന്നു. മെട്രോ അധികൃതർ പരിശോധന നടത്തി സമീപവാസികളുടെ ആശങ്ക പരിഹരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.
അതേസമയം, വിള്ളൽ ശ്രദ്ധിയിൽ പെട്ടിട്ടുണ്ടെന്നും തൂണിന് ബലക്ഷയമില്ലെന്നാണ് മെട്രോ അധികൃതർ പറയുന്നത്. വിള്ളൽ മുമ്പുതന്നെ ശ്രദ്ധയിൽപെട്ടിരുന്നെന്നും ഇത് പരിശോധിച്ച് തൂണിന് ബലക്ഷയമില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കെ.എം.ആർ.എൽ. പബ്ലിക് റിലേഷൻസ് ഓഫീസർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
Content Highlights: Crack Found in Kochi Metro Pillar, KMRL
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..