Image courtesy: Mathrubhumi news screen grab
കൊല്ലം: കൊല്ലം -ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസിന്റെ കോച്ചില്‍ വിള്ളല്‍ കണ്ടെത്തി. കൊല്ലത്തുനിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് പുറപ്പെട്ട ട്രെയിന്‍ ചെങ്കോട്ടയില്‍ എത്തിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്.
ഉച്ചയ്ക്കാണ് കൊല്ലത്തുനിന്ന് ചെന്നൈ എഗ്മോറിലേക്ക് എക്‌സ്പ്രസ് ട്രെയിന്‍ യാത്ര തിരിച്ചത്. തെന്മല-ആര്യങ്കാവ് വഴി ചെങ്കോട്ടയിലേക്ക് ട്രെയിന്‍ എത്തി. ഈ സമയത്ത് റെയില്‍വേ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് എസ് 3 കോച്ചിന്റെ അടിഭാഗത്ത് ഷോക്ക് അബ്‌സോര്‍ബറിനോടു ചേര്‍ന്ന ഭാഗത്ത് വിള്ളല്‍ കണ്ടെത്തിയത്.
വിള്ളല്‍ കണ്ടെത്തിയ ഉടന്‍തന്നെ യാത്രക്കാരെ ആ ബോഗിയില്‍നിന്ന് മാറ്റി. ഏകദേശം ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിന്റെ ഫലമായി ഷണ്ടിങ് പൂര്‍ത്തിയാക്കി ബോഗി ട്രെയിനില്‍നിന്ന് നീക്കി. പിന്നീട് യാത്രക്കാരെ മറ്റൊരു ബോഗിയില്‍ കയറ്റി. മധുരയില്‍ വെച്ച് മറ്റൊരു ബോഗി ഈ ട്രെയിന്റെ ഭാഗമാക്കി യാത്ര തുടരുകയും ചെയ്തു.
തെങ്കാശിയില്‍നിന്ന് എഗ്മോറിലേക്ക് ഈ ട്രെയിന്‍ പോകുന്നത് ഏകദേശം നൂറു കിലോമീറ്ററില്‍ അധികം വേഗത്തിലാണ്. വിള്ളല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെങ്കില്‍ വലിയ അപകടത്തിലേക്ക് പോകുമായിരുന്നു.
Content Highlights: crack found in coach of kollam chennai egmore express train
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..