അടുരിൽ സിപിഎം-സിപിഐ പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റം | Photo: മാതൃഭൂമി
അടൂര്‍: സി.ഐ.ടി.യു തൊഴിലാളികള്‍ യൂണിയന് വിട്ട് എ.ഐ.ടി.യു.സിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് സംഘര്‍ഷം. തൊഴിലാളി സംഘടനകള്‍ തമ്മിലുള്ള പ്രശ്നങ്ങളില്‍ സിപിഎം-സിപിഐ നേതൃത്വങ്ങള്‍ ഇടപെട്ടതോടെയാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്. വെള്ളിയാഴ്ച രാവിലെയാണ് സംഘര്‍ഷം ഉണ്ടായത്.
യൂണിയന് വിട്ട് സിപിഐക്ക് ഒപ്പം പോയ ഏഴ് പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം സിഐടിയു, സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. അതോടൊപ്പം തന്നെ യൂണിയന് മാറിയ രണ്ട് പേരെയും ജോലി ചെയ്യാന്‍ സമ്മതിക്കാതിരിക്കുകയും ചെയ്തതോടെയാണ് തര്‍ക്കവും സംഘര്‍ഷവുമുണ്ടായത്.
ഇരുഭാഗത്തും നൂറോളം പ്രവര്‍ത്തകര്‍ ഒത്തുകൂടി. ഒരു മണിക്കൂറോളം എം.സി, കെ.പി റോഡിലെ ഗതാഗതം തടസ്സസപ്പെടു. എന്നാല്‍ എ.ഐ.ടി.യു.സിലേക്ക് പോയ രണ്ട് തൊഴിലാളികളെ നോക്കുകൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് താല്‍ക്കാലികമായി പുറത്താക്കപ്പെട്ടവരാണ്.ഇവര്‍ ഒരു ദിവസം പെട്ടെന്ന് എ.ഐ.ടി.യു.സിലേക്ക് പോകുകയും ചെയ്തു.
തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ പൂളിലെത്തിയ പുറത്താക്കപ്പെട്ട തൊഴിലാളികള്‍ ബലമായി രജിസ്റ്ററില്‍ ഒപ്പിടാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിനിടയാക്കിയതെന്ന് സി.ഐ.ടി.യു നേതാക്കന്മാര് പറഞ്ഞു. അടൂര്‍ ഹൈസ്കൂള്‍ ജംങ്ഷന് ഭാഗത്തെ 20-ാം നമ്പര്‍ പൂളിലെ തൊഴിലാളികളാണ് യൂണിയന് മാറിയത്.
Content Highlights: CPM-CPI fight in Adoor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..