
ഉണ്ണികുളത്ത് തകർത്ത കോൺഗ്രസ് ഓഫീസ്
കോഴിക്കോട്: ബാലുശ്ശേരി ഉണ്ണികുളത്ത് കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു. പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി പ്രദേശത്ത് സി പി എം കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടത്. ഓഫീസ് അടിച്ച് തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.
സംഘര്‍ഷത്തിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്ത്തകന് ലത്തീഫിന്റെ വീടിന് നേരെ കല്ലെറിയുകയും മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ക്കുകയും ചെയ്തു.
പാനൂര്‍ കൊലപാതകത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ബാലുശ്ശേരി കരുമലയില്‍ ഇന്നലെ സി.പി.എം കോണ്‍ഗ്രസ് സംഘര്‍ഷം ഉണ്ടായത്. യു ഡി എഫിന്റെ പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു സംഘര്‍ഷം ഉണ്ടായത്. ഇതില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പുലര്‍ച്ചെ ഓഫീസിന് തീയിട്ടത്.
ഇവിടെ വലിയ രീതിയില്‍ പോലീസ് ക്യാമ്പ് ചെയ്തിട്ടുണ്ട്.
Content Highlights: CPM-Congress clash, Congress office set on fire in Balussery
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..