തിരുവനന്തപുരം: സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പരാമര്‍ശങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. ആരോഗ്യന്ത്രിയെ നിപ രാജകുമാരിയെന്നും കോവിഡ് റാണിയെന്നും വിളിച്ച കെപിസിസി അധ്യക്ഷൻ മാപ്പു പറയണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
ലിംഗവിവേചനപരവും അപകീര്‍ത്തികരവും നിന്ദ്യവുമാണ് മുല്ലപ്പള്ളിയുടെ പ്രസ്താവനയെന്ന് മുതിര്‍ന്ന നേതാവ് വൃന്ദ കാരാട്ട് വിമര്‍ശിച്ചു. ആരോഗ്യമന്ത്രിയെന്ന നിലയില്‍ കെകെ ശൈലജയുടെ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുമ്പോള്‍ തന്റെ സംസ്ഥാനത്തിലെ മന്ത്രിയെന്ന നിലയില്‍ അഭിമാനിക്കുകയാണ് കെപിസിസി അധ്യക്ഷന്‍ ചെയ്യേണ്ടതെന്ന് വൃന്ദ കാരാട്ട് പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആരോഗ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും വ്യത്യസ്ത പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കിലും ലോകം മുഴുവന്‍ കെകെ ശൈലജയുടെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കുമ്പോള്‍ അവരെ അഭിനന്ദിക്കാനൊരുങ്ങാതെ ഇത്തരത്തില്‍ ലിംഗവിവേചനപരമായ പ്രസ്താവന സംസ്ഥാന കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനില്‍ നിന്നുണ്ടായത് അപമാനകരമാണെന്ന് വൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു.
അധിക്ഷേപപരാമര്‍ശങ്ങളുന്നയിച്ച വ്യക്തിയെ കെപിസിസി അധ്യക്ഷസ്ഥാനത്ത് തുടരാന്‍ അനുമതി നല്‍കുന്നത് കോണ്‍ഗ്രസിന് അപമാനകരമാണെന്ന് സിപിഎം പറഞ്ഞു. നേരത്തെ ആരോഗ്യമന്ത്രിയ്‌ക്കെതിരെ പ്രതിപക്ഷനേതാവ് മീഡിയാ മാനിയ പരാമര്‍ശം നടത്തിയത് സമാനരീതിയിലുള്ള പ്രതിഷേധത്തിനിടയാക്കിയിരുന്നു.
Content Highlights: CPM, Vrinda Karat alleged Mullapally's statement against KK Shailaja
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..