സിപിഎം ഭരണമുള്ള ബാങ്കുകളില്‍ പാര്‍ട്ടിക്ക് ഓഡിറ്റ് വിഭാഗം; നീക്കം കരുവന്നൂര്‍ പശ്ചാത്തലത്തില്‍


Photo: Mathrubhumi

കണ്ണൂര്‍: കരുവന്നൂര്‍ സഹകരണബാങ്കിലെ കോടികളുടെ വെട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ സി.പി.എം. നിയന്ത്രണത്തിലുള്ള ബാങ്കുകളില്‍ പരിശോധന നടത്താന്‍ പ്രത്യേക ഓഡിറ്റ് വിഭാഗം വരുന്നു. സഹകരണ ഓഡിറ്റ് വിഭാഗത്തില്‍നിന്ന് വിരമിച്ച, പാര്‍ട്ടിയുടെ വിശ്വസ്തരെ ഇതില്‍ ഉള്‍പ്പെടുത്തും.

വകുപ്പ് ഓഡിറ്റര്‍മാര്‍ക്കല്ലാതെ ബാങ്ക് രേഖകള്‍ പുറത്തുള്ളവര്‍ക്ക് പരിശോധിക്കാന്‍ അധികാരമില്ലാത്തതിനാല്‍, ബാങ്കിന്റെ കണക്കുകള്‍ പരിശോധിക്കുന്നതിന് ഭരണസമിതിയെ സഹായിക്കാനെന്നനിലയിലാണ് ഇവരുടെ സേവനം ഉപയോഗപ്പെടുത്തുക. ഏതെങ്കിലുംതരത്തിലുള്ള ക്രമക്കേടുകള്‍ നടക്കുന്നുവെന്ന് സംശയമുള്ള ബാങ്കുകളിലായിരിക്കും പരിശോധന.

ജീവനക്കാര്‍ കുറവുള്ള ബാങ്ക് ശാഖകളിലാണ് ക്രമക്കേടുകള്‍ക്ക് സാധ്യതകള്‍ ഏറെയുള്ളത്. മുക്കുപണ്ടം പണയംവെച്ചും വ്യാജ ഒപ്പിട്ടും വായ്പയെടുക്കുന്നത് ഇത്തരത്തിലുള്ള ശാഖകളില്‍നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കരുവന്നൂര്‍ വെട്ടിപ്പുകള്‍ പുറത്തുവന്നതിനുശേഷം പാര്‍ട്ടിനിയന്ത്രണത്തിലുള്ള സഹകരണബാങ്കുകളിലെ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഭരണസമിതിയംഗങ്ങളുടെയും സെക്രട്ടറിമാരുടെയും യോഗം സി.പി.എം. പ്രത്യേകം വിളിച്ചിരുന്നു. ഇടപാടുകളില്‍ കൃത്യതയും സുതാര്യതയും പുലര്‍ത്തണമെന്നാണ് ഈ യോഗങ്ങളില്‍ ആവശ്യപ്പെട്ടത്.

നേതാക്കളെ ഒരുപദവിയെന്നനിലയില്‍മാത്രം ബാങ്ക് ഭരണസമിതിയംഗവും പ്രസിഡന്റുമായി നിശ്ചയിക്കുന്ന രീതിവിട്ട് ബാങ്കുകളുടെ കണക്കുകളും മറ്റും മനസ്സിലാക്കാന്‍ പ്രാപ്തിയുള്ളവരെ മാത്രമേ നിശ്ചയിക്കാവൂവെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബാങ്കുകളുടെ നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനുള്ള പ്രത്യേക സബ്കമ്മിറ്റികള്‍ കൃത്യമായി യോഗം ചേരണമെന്നും ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും സി.പി.എം. നിര്‍ദേശം നല്‍കി.

Content Highlights: co operative bank, cpm, special audit


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented