Photo: Mathrubhumi
നെടുങ്കണ്ടം(ഇടുക്കി): പാര്‍ട്ടി പ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ സി.പി.എം. ശാന്തന്‍പാറ ഏരിയാ കമ്മിറ്റിയുടെ പരിധിയിലെ പാറത്തോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജിജി വര്‍ഗീസിനെ സ്ഥാനത്തുനിന്ന് ജില്ലാ കമ്മിറ്റി നീക്കി.
പാര്‍ട്ടി പ്രവര്‍ത്തകയായ തോട്ടം തൊഴിലാളിയോട് ലോക്കല്‍ സെക്രട്ടറി മോശമായി പെരുമാറിയെന്നും ഫോണിലൂടെ മോശമായി സംസാരിച്ചെന്നും കാട്ടി ഭര്‍ത്താവാണ് ശാന്തന്‍പാറ ഏരിയാ കമ്മിറ്റിക്ക് പരാതി നല്‍കിയത്. നേതാവ്, ഈ സ്ത്രീയുമായി നടത്തിയ ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്ത് പരാതിക്കൊപ്പം ഭര്‍ത്താവ് പാര്‍ട്ടിക്ക് നല്‍കിയിരുന്നു.
പാര്‍ട്ടിക്ക് വലിയ സ്വാധീനമുള്ള തോട്ടംമേഖല ഉള്‍പ്പെടുന്ന ലോക്കല്‍ കമ്മിറ്റിയില്‍ കഴിഞ്ഞ സമ്മേളനത്തില്‍ മത്സരത്തിലൂടെയാണ് ഇയാള്‍ സെക്രട്ടറിയായത്.
അതേസമയം, ഫോണ്‍ സംഭാഷണത്തില്‍ ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങളില്ലെന്നും ലോക്കല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ പരാജയപ്പെട്ട ഒരു വിഭാഗം മനഃപൂര്‍വം വിവാദം സൃഷ്ടിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നുമാണ് ഇയാളെ അനുകൂലിക്കുന്നവരുടെ വിശദീകരണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..