എ.വിജയരാഘവൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: കേന്ദ്ര ഏജൻസികളുടെ നീക്കത്തിൽ സ്പീക്കറെ പ്രതിരോധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നാടകമാണ് അന്വേഷണ ഏജൻസികൾ നടത്തുന്നതെന്ന് വിജയരാഘവൻ പറഞ്ഞു. സംസ്ഥാനത്ത് സമാന്തര ഭരണം സ്ഥാപിക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നതായും വിജയരാഘവൻ ആരോപിച്ചു.
കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ ആയുധങ്ങളായി മാറി. ഏജൻസികൾ രാഷ്ട്രീയമായി നീങ്ങുമ്പോൾ അതിനെ രാഷ്ട്രീയമായി നേരിടും. അന്വേഷണ സംഘത്തിന്റെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും കേരളത്തിനും എതിരാണ്. എല്ലാ നിയമത്തിനും മുകളിലാണ് കേന്ദ്ര ഏജൻസികൾ എന്നുവന്നാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓരോ ദിവസവും കേന്ദ്ര ഏജൻസികൾ പുതിയ കഥയുമായി രംഗത്തുവരുകയാണ്. കഥകൾ തയ്യാറാക്കുക, തയ്യാറാക്കിയ തിരക്കഥ ചോർത്തി നൽകുക. ഈ നിലയിൽ രാഷ്ട്രീയ പ്രവർത്തനമാണ് കേന്ദ്ര ഏജൻസികൾ സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരേ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കും. ഇതിനെതിരേ ദേശീയ തലത്തിൽ പ്രതിഷേധം ഉയർത്തുമെന്നും തെറ്റ് ചൂണ്ടിക്കാണിച്ച് വസ്തതുകൾ സമൂഹത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കേന്ദ്ര ഏജൻസികളുടെ ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കേരളം നീങ്ങുന്ന ഈ സാഹചര്യം മനസിലാക്കി വീണ്ടും രാഷ്ട്രീയ ആയുധമായി കേന്ദ്ര ഏജൻസികൾ മാറി. അധികാരങ്ങൾക്ക് അപ്പുറത്തേക്ക് സമാന്തര ഭരണം സ്ഥാപിച്ച് ബിജെപിയെ സഹായിക്കുയാണ് അവർ. ഇത് ജനാധിപത്യത്തിന് എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
content highlights:CPM state secretary statement against central agencies


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..