എ. വിജയരാഘവൻ| Photo: Mahrubhumi
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിന് യുഡിഎഫ് ശ്രമിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. വെൽഫെയര്‍ പാര്‍ട്ടിയുമായി ലീഗ് സഖ്യമുണ്ടാക്കിയത് യുഡിഎഫ് അംഗീകരിച്ചു. മുന്നാക്ക സംവരണത്തിന്റെ കാര്യത്തിലും ധ്രുവീകരണത്തിന് ശ്രമിച്ചുവെന്നും വിജയരാഘവന് കുറ്റപ്പെടുത്തി.
"നമ്മുടെ സംസ്ഥാനത്ത് വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കാനാണ് യുഡിഎഫ് പരിശ്രമിച്ചത്. അത് എല്ലാ അതിരുകളും ലംഘിച്ച വര്ഗ്ഗീയവത്കരണമായിരുന്നു. ഒരു ഭാഗത്ത് പതിവുപോലെ ബിജെപിയുമായി വോട്ട് കച്ചവടം. വേറൊരു ഭാഗത്ത് തിരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ മുസ്ലിം ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുക. ആ മുസ്ലിം ലീഗ് വെല്‍ഫെയര്‍ സഖ്യത്തെ യുഡിഎഫ്, വിശേഷിച്ച് കോണ്‍ഗ്രസ്സ് അംഗീകരിക്കുക എന്ന നിലയിലേക്ക് രാഷ്ട്രീയത്തെ അവര്‍ മാറ്റി".
"മുസ്ലിം ഏകീകരണത്തിന്റെ വക്താക്കളാണ് ജമാഅത്തെ ഇസ്ലാമി. അവരുടെ മതമൗലികതാ വാദത്തോടൊപ്പം ലീഗ് ഒത്തുചേര്‍ന്നത് തീവ്ര വര്‍ഗ്ഗീയവത്കരണം പ്രാവര്‍ത്തികമാക്കാനാണ്. സാധാരണ ഗതിയില്‍ കോണ്‍ഗ്രസ്സിനെ പോലൊരു മതനിരപേക്ഷ പാർട്ടി അതംഗീകരിക്കാന്‍ പാടില്ലാത്തതാണ്", എ. വിജയരാഘവൻ പറഞ്ഞു.
അഖിലേന്ത്യ തലത്തില്‍ തന്നെ കോണ്‍ഗ്രസ്സ് സ്വീകരിക്കുന്ന നയസമീപനങ്ങളില്‍ നിന്ന് വ്യത്യസ്തമായ നയം കേരളത്തിലെ കോണ്‍ഗ്രസ്സ് ഇക്കാര്യത്തില്‍ സ്വീകരിച്ചുവെന്നും എ. വിജയരാഘവന് കുറ്റപ്പെടുത്തി.
content highlights: CPM state secretary A Vijayaraghavan on UDF and Jamaat-e-Islami connection
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..