കലാപമുണ്ടാക്കലാണ് ആർ.എസ്.എസ്. ലക്ഷ്യം; കൊലയാളികളെ ഒറ്റപ്പെടുത്തണമെന്ന് സി.പി.എം.


ഏതാനും നാളുകളായി ആർ.എസ്.എസ്.– ബി.ജെ.പി. സംഘം ഈ പ്രദേശത്ത് നിരന്തരം പ്രശ്നങ്ങളുണ്ടാക്കുകയും അവസരം കാത്തിരിക്കുകയുമായിരുന്നു. കൊലപാതകത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. കൊലയാളികളെ ഒറ്റപ്പെടുത്തണമെന്ന് സി.പി.എം. പ്രസ്താവനയിൽ പറഞ്ഞു.

Photo: Mathrubhumi

പാലക്കാട്: മലമ്പുഴ കുന്നങ്കോട് സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ്.- ബി.ജെ.പി. സജീവപ്രവർത്തകരാണെന്നും വ്യാജപ്രചാരണം തിരിച്ചറിയണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ്. സി.പി.എം. പ്രവർത്തകരെ കൊലപ്പെടുത്തി വ്യാജപ്രചാരണം നടത്തുന്നത് ആർ.എസ്.എസ്. - ബി.ജെ.പി. പതിവ് ശൈലിയാണെന്നും പ്രസ്താവനയിൽ ആരോപിച്ചു.

പ്രതികൾക്ക് കഞ്ചാവ് മാഫിയയുമായും ക്രിമിനൽ സംഘങ്ങളുമായും ബന്ധമുണ്ട്. കൊലനടത്തിയ സംഘത്തിലെ മുഖ്യപ്രതികളെല്ലാം ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇവരുടെ കഞ്ചാവ് വിൽപ്പനയടക്കം ക്രിമിനൽ പ്രവർത്തനങ്ങളെ ഷാജഹാന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തതും തടയാൻ ശ്രമിച്ചതുമാണ് കൊലനടത്താനുള്ള പ്രേരണ. ഏതാനും നാളുകളായി ആർ.എസ്.എസ്. – ബി.ജെ.പി. സംഘം ഈ പ്രദേശത്ത് നിരന്തരം പ്രശ്നങ്ങളുണ്ടാക്കുകയും അവസരം കാത്തിരിക്കുകയുമായിരുന്നു. കൊലപാതകത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. കൊലയാളികളെ ഒറ്റപ്പെടുത്തണമെന്ന് സി.പി.എം. പ്രസ്താവനയിൽ പറഞ്ഞു.

ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ ഷാജഹാന്റെ നേതൃത്വത്തിൽ ബോർഡ് വെച്ചപ്പോൾ അതുമാറ്റി അതേസ്ഥലത്ത് തന്നെ ശ്രീകൃഷ്ണജയന്തിയുടെ ബോർഡ് വയ്ക്കാൻ ആർ.എസ്.എസ്. സംഘം ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. കേരളത്തിൽ മാത്രം ആറ് വർഷത്തിനിടെ 17 സി.പി.എം പ്രവർത്തകരെയാണ് ആർ.എസ്.എസ്. കൊലപ്പെടുത്തിയത്. സംഘപരിവാറിന്റെ കൊടിയ വർഗീയ രാഷ്ട്രീയത്തിന് കേരളത്തിൽ സി.പി.എം. ആണ് മുഖ്യതടസ്സമെന്ന് തിരിച്ചറിഞ്ഞാണ് നിരന്തരമായി പ്രവർത്തകരെ വേട്ടയാടുന്നത്. സംസ്ഥനത്ത് പുലരുന്ന സമാധാനവും സ്വൈര്യജീവിതവും തകർത്ത് കലാപമുണ്ടാക്കലാണ് ആർ.എസ്.എസ് ലക്ഷ്യമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.

Content Highlights: cpm state secretariat statement about shah jahan murder


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented