പ്രതീകാത്മക ചിത്രം | ചിത്രം: മാതൃഭൂമി
എറണാകുളം: എറണാകുളത്തെ തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഎം എറണാകുളം ജില്ലാ നേതാക്കള്‍ക്കെതിരെ കടുത്ത നടപടിയുമായി സിപിഎം സംസ്ഥാന നേതൃത്വം. ജില്ലാ സെക്രട്ടേറിയേറ്റ് നേതാക്കളായ സി.കെ മണിശങ്കര്‍, എന്‍സി മോഹനന് എന്നിവര്‍ക്കെതിരെയാണ് കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവരെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തു.
കഴിഞ്ഞ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ അച്ചടക്ക നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും ആ നടപടി കുറഞ്ഞുപോയെന്ന വിലയിരുത്തലില്‍ സംസ്ഥാന നേതൃത്വം എത്തുകയായിരുന്നു. തുടര്‍ന്നാണ് എ.വിജയരാഘവന്റെയും കോടിയേരി ബാലകൃഷ്ണന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കടുത്ത നടപടിയിലേക്ക് സിപിഎം കടന്നത്. ജില്ലാ സെക്രട്ടേറിയേറ്റ് നേതാക്കളായ സി.കെ മണിശങ്കര്‍, എന്‍സി മോഹനന്, സിഎന്‍ സുന്ദരന്‍, കെഡി വിന്‍സെന്റ്, മുന്‍ എംഎല്‍എ സാജു പോള്‍ തുടങ്ങിയ നേതാക്കളെയാണ് സസ്പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്. കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ഷാജു ജോക്കബിനെ പുറത്താക്കാനും തീരുമാനിച്ചു. നേരത്തെ എന്‍സി മോഹനന് പരസ്യ ശാസനയാണ് പാര്‍ട്ടി നല്‍കിയത്. ഇത് കുറഞ്ഞുപോയെന്ന വിമര്‍ശനം കേരള കോണ്‍ഗ്രസില്‍ നിന്നുള്‍പ്പടെ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി കടുത്ത നടപടിയിലേക്ക് കടന്നത്.
തൃപ്പൂണിത്തുറയില്‍ എം.സ്വരാജിന്റെ പരാജയത്തിലാണ് സിഎന്‍ സുന്ദരനെ സസ്പെന്റ് ചെയ്തിരിക്കുന്നത്. സസ്പെന്റ് ചെയ്യപ്പെട്ട നേതാക്കള്‍ക്ക് സിപിഎം പരിപാടിയിലും സമ്മേളനങ്ങളിലും പങ്കെടുക്കാനാകില്ല. രണ്ട് കമ്മീഷനുകളെയാണ് ഈ സംഭവങ്ങളില്‍ അന്വേഷണത്തിനായി പാര്‍ട്ടി നിയമിച്ചിരുന്നത്. ഈ കമ്മീഷനുകളുടെ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
Content Highlights: CPM state leadership takes tough action against leaders in ernakulam cpm
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..