തീരുമാനമെടുക്കാതെ മന്ത്രിമാര്‍, പോലീസിനെ കയറൂരി വിടുന്നു; CPM സംസ്ഥാന സമിതിയിൽ വിമർശനം


ആർ. ശ്രീജിത്ത്/ മാതൃഭൂമി ന്യൂസ്

ഒന്നാം പിണറായി സർക്കാരുമായി താരതമ്യം ചെയ്യുമ്പോൾ അതിന്റെ അടുത്തുപോലും എത്തുന്ന പ്രവർത്തനം മന്ത്രിമാർ പൊതുവിൽ കാണിക്കുന്നില്ലെന്ന് വിമർശനം.

Photo: Mathrubhumi

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സമിതി യോഗത്തിൽ മന്ത്രിമാർക്കെതിരേ രൂക്ഷവിമർശനം. മന്ത്രിമാർ തീരുമാനം എടുക്കുന്നില്ലെന്നും എല്ലാം മുഖ്യമന്ത്രിക്ക് വിടുന്നുവെന്നും കുറ്റപ്പെടുത്തൽ. ആരോഗ്യ, പൊതുമരാമത്ത് വകുപ്പുകളാണ് സർക്കാരിന്റെ മുഖം. എന്നാൽ ഈ വകുപ്പുകളിലാണ് കൂടുതൽ പരാതികൾ ഉയരുന്നതെന്നും യോഗത്തിൽ വിമർശനം ഉയർന്നു.

സി.പി.എം. സംസ്ഥാന സമിതിയിലെ ഇന്നത്തെ പ്രധാന ചർച്ച സർക്കാരിന് ജനകീയമുഖം നൽകുന്നതുമായി ബന്ധപ്പെട്ട കർമരേഖയായിരുന്നു. ഈ കർമപദ്ധതി സംബന്ധിച്ച രേഖയിലാണ് മന്ത്രിമാരെ പൊതുവിൽ വിമർശന വിധേയമാക്കുന്നത്. സർക്കാരിന്റെ പ്രവർത്തനം തൃപ്തികരമാണെങ്കിലും മന്ത്രിമാരുടെ പ്രവർത്തനത്തിൽ പോരായ്മയുണ്ട് എന്നാണ് രേഖ. ബന്ധപ്പെട്ട വകുപ്പുകളുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ മന്ത്രിമാർ വിമുഖത കാണിക്കുന്നു എന്നാണ് പ്രധാനപ്പെട്ട കുറ്റപ്പെടുത്തലായി രേഖയിൽ വന്നിരിക്കുന്നത്.

മന്ത്രിമാർ അവരുടെ വകുപ്പുകളിൽ തീരുമാനം എടുക്കാൻ മടി കാണിക്കുന്നു. എല്ലാ തീരുമാനങ്ങളും മുഖ്യമന്ത്രിക്ക് വിടുന്ന രീതിയാണ് അവലംബിക്കുന്നത്. ഇത് ശരിയല്ല എന്നാണ് രേഖയിൽ ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമെ മന്ത്രിമാർക്ക് രാഷ്ട്രീയവിഷയങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കുന്നില്ലെന്ന കുറ്റപ്പെടുത്തലും രേഖയിലുണ്ട്.

നാൽപതോളം പേരാണ് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചത്. പോലീസിനെതിരേയും മറ്റു പ്രധാന വകുപ്പുകൾക്കെതിരേയും രൂക്ഷവിമർശനമുയർന്നു. പോലീസിനെ സ്വതന്ത്രമായി കയറൂരി വിടുന്നത് ശരിയല്ല. ഇതാണ് പരാതികൾക്ക് ഇട നൽകുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോരായ്മയുണ്ട്. ഇതൊക്കെ ജനങ്ങൾക്കിടയിൽ വലിയ അവമതിപ്പ് ഉണ്ടാകുന്നു. ഒന്നാം പിണറായി സർക്കാരുമായി താരതമ്യം ചെയ്യുമ്പോൾ അതിന്റെ അടുത്തുപോലും എത്തുന്ന പ്രവർത്തനം മന്ത്രിമാർ പൊതുവിൽ കാണിക്കുന്നില്ല. ആരോഗ്യം, പൊതുമരാമത്ത് വകുപ്പുകളാണ് സർക്കാരിന്റെ മുഖമായി പ്രവർത്തിക്കേണ്ടത്. എന്നാൽ ഈ വകുപ്പുകളിലാണ് ഏറ്റവും കൂടുതൽ പരാതികൾ ഉയരുന്നത് എന്നും സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നു.

Content Highlights: cpm state executive - criticized government


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented