'ഗവര്‍ണര്‍ സ്ഥിരം തലവേദന'; ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് CPM സംസ്ഥാന സമിതിയില്‍ ആവശ്യം


ആര്‍. ശ്രീജിത്ത് | മാതൃഭൂമി ന്യൂസ്

നിലവില്‍ പാര്‍ട്ടിയുടെ പരിഗണനയിലുള്ള വിഷയമാണിത്

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, എ.കെ.ജി. സെന്റർ | Photo: PTI, Mathrubhumi

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു മാറ്റണമെന്ന് സി.പി.എം. സംസ്ഥാന സമിതിയില്‍ ആവശ്യം. ഗവര്‍ണര്‍ സ്ഥിരം തലവേദനയാകുന്നത് ഒഴിവാക്കാനാണ് നടപടിയെന്നാണ് സംസ്ഥാന സമിതിയില്‍ ഉയര്‍ന്ന അഭിപ്രായം. പൊതുരാഷ്ട്രീയ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ടിങ്ങും അതിന്മേലുള്ള ചര്‍ച്ചയും നടന്നപ്പോഴാണ് ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ വേണ്ടെന്ന നിലപാട് അംഗങ്ങള്‍ ഉയര്‍ത്തിയത്.

സര്‍വകലാശാല തലപ്പത്ത് ഗവര്‍ണറെ നിയമിച്ചത് ഭരണഘടനാപരമായ ചുമതലയായല്ല. അതത് സര്‍വകലാശാലകള്‍ നിയമങ്ങള്‍ പാസാക്കിയപ്പോള്‍ അതിന്റെ ഭാഗമായാണ് ഗവര്‍ണറെ ചാന്‍സലറാക്കിയത്. അതിനാല്‍ നിരന്തരം തലവേദന സൃഷ്ടിക്കുന്ന ഘട്ടത്തില്‍ ഗവര്‍ണറെ ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് അഭിപ്രായം ഉയര്‍ന്നത്.



നിലവില്‍ പാര്‍ട്ടിയുടെ പരിഗണനയിലുള്ള വിഷയമാണിത്. സംസ്ഥാന സമിതിയിലെ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും ഗവര്‍ണറെ മാറ്റാനുള്ള അന്തിമാനുമതി പാര്‍ട്ടി നല്‍കുക. അങ്ങനെയെങ്കില്‍ ഡിസംബറില്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാന്‍ നിയമനിര്‍മ്മാണം നടത്തിയേക്കും.

Content Highlights: cpm state committee wants governor ousted from university chancellor post


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented