കത്ത് വിവാദം; രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഎം;ബിജെപി സമരത്തിനെതിരേ ബദല്‍ പ്രചാരണം


ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഎം. ബിജെപിയുടെ സമരത്തെ നേരിടാന്‍ ബദല്‍ പ്രചാരണം നടത്തും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പങ്കെടുത്ത
ശനിയാഴ്ച ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. കോഗ്രസിന്റേയും ബിജെപിയുടേയും രാഷ്ട്രീയ സമരങ്ങളെ രാഷ്ട്രീയമായി തന്നെ പ്രതിരോധിക്കുമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു.

ഗവര്‍ണര്‍ക്കെതിരായി നവംബര്‍ 15 നു നടക്കാനിരിക്കുന്ന എല്‍ഡിഎഫിന്റെ രാജ്ഭവന്‍ ധര്‍ണയ്ക്ക് ശേഷം പ്രചരണ പരിപാടി തീരുമാനിക്കും. കത്തു വിവാദവുമായി ബന്ധപ്പെട്ട പാര്‍ട്ടിതല അന്വേഷണം തത്കാലം വേണ്ട എന്നാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. നഗരസഭാ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന കാരണത്താലാണ് അന്വേഷണം നീട്ടി വയ്ക്കുന്നത്.



സംഘടനാപരമായ തിരുത്തലും പിന്നീട് മതിയെന്നാണ് ധാരണ. നഗരസഭയ്ക്കും മേയര്‍ക്കുമെതിരേയുള്ള വ്യാജ പ്രചരണങ്ങളെ നേരിടണമെന്നും ജില്ലാ സെക്രട്ടറിയേറ്റില്‍ ആവശ്യമുയര്‍ന്നു.

Content Highlights: cpm secretariat meet


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented