ജോസിൻ ബിനോ| Photo: Special arrangement
കോട്ടയം: പാലാ നഗരസഭാ ചെയര്മാന് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കേരളാ കോണ്‍ഗ്രസ് എമ്മിനു മുന്നില്‍ മുട്ടുമടക്കി സി.പി.എം. ബിനു പുളിക്കക്കണ്ടത്തെ ചെയര്മാന് സ്ഥാനാര്‍ഥിയാക്കുന്നതില്‍നിന്ന് സി.പി.എം. പിന്മാറി. ജോസിന് ബിനോയെ നഗരസഭാധ്യക്ഷയായി തിരഞ്ഞെടുത്തു. സാധുവായ 23 വോട്ടുകളില്‍ 17 എണ്ണം ജോസിന് നേടി.
കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ശക്തമായ എതിര്‍പ്പിനു പിന്നാലെയാണ് ബിനുവിനെ ഒഴിവാക്കിയത്. എല്‍.ഡി.എഫ്. സ്വതന്ത്രയായ ജോസിന് രണ്ടാംവാര്‍ഡില്‍നിന്നുള്ള പ്രതിനിധിയാണ്.
.jpg?$p=8a7b7b1&&q=0.8)
ബിനു ഒഴികെ ആരെയും തിരഞ്ഞെടുത്താല്‍ അംഗീകരിക്കാമെന്നായിരുന്നു കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നിലപാട്. ഇതിന് പിന്നാലെയാണ് സി.പി.എം. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച ബിനുവിനെ ഒഴിവാക്കി ജോസിനെ സ്ഥാനാര്‍ഥിയാക്കിയത്.
അതേസമയം ബിനുവിനെ ഒഴിവാക്കിയതില്‍ സി.പി.എം. പ്രാദേശിക നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തിയെന്നാണ് വിവരം.
നഗരസഭയ്ക്കുള്ളില്‍വെച്ച് കേരളാ കോണ്‍ഗ്രസ് എം കൗണ്‍സിലറെ മര്‍ദിച്ചതും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിയുടെ എതിരാളി മാണി സി. കാപ്പന് അനുകൂല നിലപാട് എടുത്തുവെന്ന ആരോപണവുമാണ് ബിനുവിനെ കേരളാ കോണ്‍ഗ്രസിന് അനഭിമതനാക്കിയ പ്രധാനകാരണങ്ങള്‍
Content Highlights: cpm replaces binu pulikkakkandam with josin bino from pala municipality chairman candidature
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..