'യു.ഡി.എഫ് അക്രമം അഴിച്ചുവിടുന്നു'; വയനാട്ടിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാനൊരുങ്ങി സി.പി.എം


പ്രതിഷേധത്തിന്റെ പേരിൽ ജില്ലയിൽ യു.ഡി.എഫ്. നടത്തുന്നത് ഗുണ്ടായിസമാണ്. ടി. സിദ്ദിഖ് എം.എൽ.എ.യുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽനിന്നുൾപ്പെടെ ആളുകളെ സംഘടിപ്പിച്ചാണ് ജില്ലയിൽ അക്രമം നടത്തിയതെന്ന് സിപിഎം.

Photo: Mathrubhumi

കൽപ്പറ്റ: വയനാടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ ആക്രമിച്ചതിനെത്തുടർന്നുണ്ടായ സംഭവങ്ങളിൽ രാഷ്ട്രീയ പ്രതിരോധവുമായി സിപിഎം. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് സിപിഎം കൽപ്പറ്റയിൽ പ്രതിഷേധ റാലി സംഘടിപ്പിക്കും. കഴിഞ്ഞ ദിവസം കൽപ്പറ്റയിൽ നടന്ന യുഡിഎഫിന്റെ വമ്പൻ റാലിയിൽ വ്യാപകമായി അക്രമം അഴിച്ചു വിട്ടതായി ആരോപിച്ചാണ് സിപിഎമ്മിന്റെ പ്രതിഷേധം. അതേസമയം രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ എസ്എഫ്ഐ പ്രവർത്തകരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും.

കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസിന്റെ റാലിയിൽ പല ഭാഗത്തും അക്രമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിപിഎമ്മിന്റേയും ഡിവൈഎഫ്ഐയുടേയും കൊടികൾ, പോസ്റ്ററുകൾ, ബാനറുകൾ തുടങ്ങിയവ നശിപ്പിക്കപ്പെട്ടിരുന്നു. എൻസിപിയുടെ ഓഫീസിന് നേരെയും ആക്രമണമുണ്ടായിരുന്നു. പ്രതിഷേധത്തിന്റെ പേരിൽ യു.ഡി.എഫ്. വ്യാപകമായ അക്രമം അഴിച്ചുവിടുകയാണെന്നാണ് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചത്.

'എസ്.എഫ്.ഐ മാർച്ചിനെത്തുടർന്ന് രാഹുൽഗാന്ധിയുടെ ഓഫീസിൽ നടന്ന സംഭവങ്ങളെ പാര്‍ട്ടി അപലപിച്ചതാണ്. എന്നാൽ പ്രതിഷേധത്തിന്റെ പേരിൽ ജില്ലയിൽ യു.ഡി.എഫ്. നടത്തുന്നത് ഗുണ്ടായിസമാണ്. ടി. സിദ്ദിഖ് എം.എൽ.എ.യുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽനിന്നുൾപ്പെടെ ആളുകളെ സംഘടിപ്പിച്ചാണ് ജില്ലയിൽ അക്രമം നടത്തിയത്. കല്പറ്റയിലെ ദേശാഭിമാനി ബ്യൂറോയ്ക്ക് നേരെയുണ്ടായ കല്ലേറ് ഇതിന്റെ ഭാഗമാണ്. കൽപ്പറ്റ സി.പി.എം. ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ഭാഗമായ കൊടിമരം തകർക്കുകയും ജില്ലയിൽ വ്യാപകമായി കൊടിതോരണങ്ങളും പ്രചാരണബോർഡുകളും നശിപ്പിക്കുകയുമുണ്ടായി. ഇത് പൊതു സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്തതാണ്', സിപിഎം വ്യക്തമാക്കി.

ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാൻ നിർബന്ധിതമാകും. കെ.പി.സി.സി. പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും യു.ഡി.എഫ്. നേതൃത്വത്തിന്റെയും മൗനാനുവാദത്തോടെയാണ് ആക്രമണം. പ്രതിപക്ഷനേതാവ് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽവെച്ച് സംശയം ഉയിച്ച മാധ്യമപ്രവർത്തകരോട് തട്ടിക്കയറിയതും ഭീഷണിപ്പെടുത്തിയതിന്റെയും വിഡിയോദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ദേശാഭിമാനി ബ്യൂറോയ്ക്ക് നേരെ അക്രമം അഴിച്ചു വിട്ടവർക്കെതിരേ കർശന നിയമനടപടികൾ സ്വീകരക്കണമെന്നും സി.പി.എം. ആവശ്യപ്പെട്ടു.

Content Highlights: CPM rally against congress attack, while during Rahul Gandhi office attack march

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


mAYOR

1 min

മേയര്‍ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് വിവാദത്തില്‍; പാര്‍ട്ടി വിലക്കിയിട്ടില്ലെന്ന് വിശദീകരണം

Aug 8, 2022

Most Commented