ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാൻ CPM; ഡി.എം.കെയുമായി സഹകരിച്ച് പ്രതിഷേധം ശക്തമാക്കും


ആർ. ശ്രീജിത്ത്/ മാതൃഭൂമി ന്യൂസ്

സർക്കാരിനും സർവകലാശാലകൾക്കുമെതിരെ ഗവർണർ നിരന്തരം തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഗവർണറെ നീക്കേണ്ടത് അനിവാര്യമാണ് എന്നതാണ് സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള നിയമനിർമ്മാണം നടത്തും.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | Photo: Mathrubhumi

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നതിന് സി.പി.എം. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം. തുടർനടപടികൾക്കായി പാർട്ടി സർക്കാരിനെ ചുമതലപ്പെടുത്തി. ഇതിനായി സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നേക്കും.

സർക്കാരിനും സർവകലാശാലകൾക്കുമെതിരെ നിരന്തരം തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഗവർണറെ നീക്കേണ്ടത് അനിവാര്യമാണ് എന്നതാണ് സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള നിയമനിർമ്മാണം നടത്തും. ആദ്യം ഓർഡിനൻസ് കൊണ്ടു വരാനാണ് തീരുമാനം. ഓർഡിനൻസിൽ ഗവർണർ ഒപ്പിടാത്ത പക്ഷം നിയമസഭ വിളിച്ച് ബില്ലായി കൊണ്ടുവരാനാണ് നീക്കം. ഇതനുസരിച്ച് ഡിസംബറിൽ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്ത് നിയമനിർമ്മാണ നടപടികളിലേക്ക് നീങ്ങിയേക്കുമെന്നാണ് വിവരം.



ഡി.എം.കെയുമായി സഹകരിച്ച് ഗവർണർക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം. നവംബർ 15ന് തിരുവനന്തപുരത്ത് നടക്കുന്ന രാജ്ഭവന് മുമ്പിലുള്ള പ്രതിഷേധ കൂട്ടായ്മയിൽ ഡി.എം.കെ. നേതാക്കളടക്കം പങ്കാളികളാകുമെന്നാണ് സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്.

Content Highlights: cpm planning to remove governor from university chancellor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented