എം.വി. ഗോവിന്ദൻ | Photo: PTI
ചെങ്ങന്നൂർ: ബി.ജെ.പി. വീണ്ടും അധികാരത്തിലേറിയാൽ, 2025-ൽ ആർ.എസ്.എസിന്റെ നൂറാംവാർഷികത്തിൽ ഹിന്ദുരാഷ്ട്രമെന്ന മുദ്രാവാക്യം നടപ്പാക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ മികച്ച കോളജ് യൂണിയനുള്ള പ്രഥമ അഭിമന്യു പുരസ്കാരം ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളേജിനു നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി. ഏകീകൃത സിവിൽകോഡും പൗരത്വഭേദഗതി നിയമവും നടപ്പാക്കും. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ത്യ നിലനിൽക്കണമോ വേണ്ടയോ എന്ന ചോദ്യമാണുന്നയിക്കുക. രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവുംവലിയ അപകടം വർഗീയതയാണ്. ലോകജനതയുടെ 60 ശതമാനത്തിലധികമാളുകൾ ലോകകപ്പ് ഫുട്ബോൾ ആസ്വദിക്കുമ്പോൾ ചിലർക്കതും ഇഷ്ടമല്ല. അവർ അവിടെയും വർഗീയമായാണു ചിന്തിക്കുന്നത്.
ലോകത്തിലെ ഏറ്റവുംവലിയ സമ്പന്നരുടെ പട്ടികയിലേക്ക് അംബാനിയും അദാനിയുമെത്തി. ഇന്ത്യയിലെ സമ്പത്തു മുഴുവൻ കോർപ്പറേറ്റുകളുടെ പക്കൽ എത്തിച്ചിരിക്കുകയാണ്. കേന്ദ്രസർക്കാർ അദാനിയെ ലോകത്തെ ഏറ്റവും വലിയ ബൂർഷ്വാസിയായി രൂപപ്പെടുത്തിയെന്നും ഗോവിന്ദൻ പറഞ്ഞു.
Content Highlights: cpm party secretary mv govindan says india will be hindu rasthra by 2025 if bjp wins 2024
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..