കത്ത് വിവാദം: അഞ്ച് ദിവസംകൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ ? - എം.വി ഗോവിന്ദന്‍


കത്ത് വിവാദത്തില്‍ പ്രശ്‌നമുള്ള കാര്യമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു

എം.വി. ഗോവിന്ദൻ മാധ്യമങ്ങളെ കാണുന്നു | Photo: Screen Grab (Mathrubhumi)

തിരുവനന്തപുരം: താത്കാലിക നിയമനത്തിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ പേര് നല്‍കാനാവശ്യപ്പെട്ട് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ പാര്‍ട്ടി സെക്രട്ടറിക്ക് കത്ത് നല്‍കിയ സംഭവത്തില്‍ അന്വേഷണം കൃത്യമായി നടക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കത്ത് വിവാദത്തില്‍ പ്രശ്‌നമുള്ള കാര്യമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കണ്ടുപിടിക്കാനാണ് അന്വേഷണം നടക്കുന്നത്. അഞ്ചുദിവസംകൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. സംഭവത്തില്‍ പാര്‍ട്ടിയില്‍ നടപടിയുണ്ടാവുമോ എന്ന ചോദ്യത്തിന് എന്ത് നടപടിയാണ് ഉദ്ദേശിക്കുന്നത് എന്നായിരുന്നു പാര്‍ട്ടി സെക്രട്ടറിയുടെ മറുചോദ്യം.



അതേസമയം, ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും നീക്കുന്നതിനുള്ള ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് സര്‍ക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് തയ്യാറാക്കിയത് നല്ല ആലോചനയോടെയാണ്. ഡിസംബറില്‍ നിയമസഭ ചേരുമെന്നും ആ സമ്മേളനത്തില്‍ ഓര്‍ഡിനന്‍സ് നിയമമാക്കാനുനുള്ള നടപടികള്‍ ഉണ്ടാവുമെന്നാണ് കരുതേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.

Content Highlights: cpm party secretary mv govindan response on thiruvananthapuram corporation letter controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented