എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: പാര്‍ട്ടി മതത്തിന് എതിരല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. മതവിരുദ്ധവും വിശ്വാസവിരുദ്ധവുമായ ഒന്നും പാഠ്യപദ്ധതിയിലുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ജനങ്ങളെ മാറ്റി നിര്‍ത്തിയിട്ടുള്ള ഒരു പരിപാടിയും ഇല്ല. ജനങ്ങള്‍ക്ക് വിശ്വാസം വരാത്ത ഒരു പദ്ധതിയും സര്‍ക്കാരിനില്ല' - എം.വി ഗോവിന്ദന് പറഞ്ഞു. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരാണെന്ന പ്രചാരവേല മുസ്ലീം ജനവിഭാഗത്തിനുള്ളില്‍ ഒരു വിഭാഗം നടത്തി. എന്നാല്‍ പദ്ധതിയില്‍ മതവിരുദ്ധമോ ദൈവവിരുദ്ധമോ ആയിട്ടുള്ള ഒരു നിലപാടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശനത്തിന് ഇന്ന് തുടക്കമായി. ജനുവരി 21 വരെയാണ് പ്രചരണ പരിപാടി പാര്‍ട്ടി നിശ്ചയിച്ചിരിക്കുന്നത്. പോളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും ഉള്‍പ്പെടുന്ന നേതാക്കളായിരിക്കും ഗൃഹസന്ദര്‍ശനം നടത്തുക.
Content Highlights: cpm party is not against religion says mv govindan
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..