പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
കോഴിക്കോട്: സിപിഎമ്മും ഇടതുപക്ഷവും മുസ്ലിംലീഗിനെ ഇതുവരെ അവരുടെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അങ്ങനെ ക്ഷണിക്കുമ്പോള്‍ മാത്രമേ അത് സംബന്ധിച്ച് നിലപാട് പറയാനാകൂവെന്നും ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍.
സിപിഎമ്മുമായുള്ള എതിര്‍പ്പ് അടിസ്ഥാനപരമായി വിശ്വാസമാണ്. ഇടതുപക്ഷമായി ഒത്തുചേരലിനോ ഏറ്റുമുട്ടലിനോ ഉള്ള സാഹചര്യം നിലവിലില്ല.
മാധ്യമങ്ങള്‍ പറയുന്നത് കേട്ടാല്‍ തോന്നും ലീഗിനെ ഇടതുപക്ഷം ക്ഷണിച്ചുകൊണ്ടിരിക്കുകയാണെന്ന്. ഇടതുപക്ഷം ഇതുവരെ ക്ഷണിച്ചിട്ടില്ല. ക്ഷണിക്കുമ്പോള്‍ നോക്കിയാല്‍ മതി. ഇപ്പോ അതിന്റെ സമയമല്ല. ബിജെപിക്കെതിരായി ഫാസിസത്തിനെതിരായ പോരാട്ടത്തിലാണ്. അതിന് നേതൃത്വം കൊടുക്കേണ്ടത് കോണ്‍ഗ്രസാണ്.
കോണ്‍ഗ്രസ് അത് ഗൗരവത്തോടെ എടുക്കണം. അവര്‍ അവരുടെ ഉത്തരവാദിത്തം മറക്കാന്‍ പാടില്ലെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാദിഖലി തങ്ങള്‍.
കോണ്‍ഗ്രസ് എല്ലാ നേതാക്കളുടേയും ഒരു കൂട്ടായ്മയാണ്. എല്ലാ നേതാക്കള്‍ക്കും അണികളുണ്ട്. നേരത്തെയുള്ള നിലപാട് തിരുത്തി ഇപ്പോള്‍ അവര്‍ തരൂരിനെ അംഗീകരിക്കുന്നുണ്ട്. അതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടാകാന്‍ പാടില്ല. അവരുടെ ആശയങ്ങളും നിലനില്‍ക്കണം. അതിലൂടെ മാത്രമേ മതേതരത്വത്തെ സംരക്ഷിക്കാന്‍ സാധിക്കുകയുള്ളൂവെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
Content Highlights: cpm-muslim league-congress-sadiq ali thangal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..