കത്തില്‍ പാര്‍ട്ടിയുടെ രഹസ്യാന്വേഷണം; ഉദ്ഭവവും പ്രചാരണവുമടക്കം പരിശോധിക്കും


ബിജു പരവത്ത്

കത്ത് പ്രചരിപ്പിക്കപ്പെട്ടതിനെക്കുറിച്ച് നേതൃത്വം രഹസ്യപരിശോധന തുടങ്ങിയിട്ടുണ്ട്.

Photo: Mathrubhumi

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരില്‍ പുറത്തുവന്ന കത്തിനെക്കുറിച്ച് സി.പി.എം. പരിശോധിക്കും. കത്തിന്റെ ഉദ്ഭവവും പ്രചാരണവുമെല്ലാം പാര്‍ട്ടി പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ജില്ലാ സെക്രട്ടറിയുമായ ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു. അന്വേഷണം സംബന്ധിച്ച കാര്യങ്ങളൊന്നും അടിയന്തര ജില്ലാ കമ്മിറ്റി യോഗത്തില്‍ വിശദീകരിച്ചില്ല. കത്ത് പ്രചരിപ്പിക്കപ്പെട്ടതിനെക്കുറിച്ച് നേതൃത്വം രഹസ്യപരിശോധന തുടങ്ങിയിട്ടുണ്ട്.

ജില്ലാ കമ്മിറ്റിയില്‍ വിഷയം കാര്യമായി ചര്‍ച്ചചെയ്യാന്‍ നേതൃത്വം സന്നദ്ധമായില്ല. എസ്.എ.ടി. ആശുപത്രിയിലെ കരാര്‍ നിയമനത്തിന് കുടുംബശ്രീ അംഗങ്ങളുടെ പട്ടികതേടി കത്ത് തയ്യാറാക്കിയത് കോര്‍പ്പറേഷനിലെ സി.പി.എമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍. അനിലാണെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. ഇതോടെ അനിലിന്റെ കത്ത് ഗൗരവമുള്ള വീഴ്ചയായിക്കണ്ട് പാര്‍ട്ടി നടപടിയുണ്ടായേക്കും.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മേഖലയിലെ പാര്‍ട്ടി നേതാവിലൂടെയാണ് കത്ത് സാമൂഹികമാധ്യമ ഗ്രൂപ്പിലെത്തിയതെന്ന് നേതൃത്വത്തിന് ബോധ്യമായിട്ടുണ്ട്.

ക്രൈംബ്രാഞ്ചും അന്വേഷിക്കും

മേയറുടെ പേരിലുള്ള കത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. മേയര്‍ ആര്യാ രാജേന്ദ്രന്റെ പരാതിയിലാണ് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അന്വഷണത്തിന് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി. എസ്. മധുസൂദനന്റെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി. ജലീല്‍ തോട്ടത്തിലാണ് അന്വേഷണം നടത്തുന്നത്.

Content Highlights: CPM Mayor Arya Rajendran Thiruvananthapuram corporation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022

Most Commented