പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സിപിഎം സമ്മേളനം നീട്ടിവെച്ചേക്കും. മാര്‍ച്ച് ഒന്നു മുതല്‍ നാല് വരെ എറണാകുളത്ത് സംസ്ഥാന സമ്മേളനം നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് കോവിഡ് ഫെബ്രുവരിയോടെ കൂടുതല്‍ തീവ്രമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സമ്മേളനം മാറ്റിവെക്കാന്‍ സിപിഎം സെക്രട്ടറിയേറ്റ് ധാരണയിലെത്തിയെന്നാണ് വിവരം.
സംസ്ഥാന സമ്മേളനം മാര്‍ച്ച് അവസാനത്തേക്ക് മാറ്റിവെക്കാനാണ് ധാരണം. ഏപ്രില്‍ ആദ്യ വാരം നടക്കേണ്ട പാര്‍ട്ടി കോണ്‍ഗ്രസ് മാറ്റിവെക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ല സാഹചര്യം നോക്കി ഇത് പിന്നീട് പരിഗണിക്കും.
കോവിഡ് വ്യാപന കാലത്തെ പല ജില്ലാ സമ്മേളനങ്ങളും വിമര്‍ശനവിധേയമായ പശ്ചാത്തലത്തില്‍ പരമാവധി വിവാദം ഒഴിവാക്കി സംസ്ഥാന സമ്മേളനം നടത്താനാണ് നീക്കം. കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ ചുരുക്കുകയും ആലപ്പുഴ ജില്ലാ സമ്മേളം മാറ്റിവെക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നു.
Content Highlights : CPM State Conference may be postponed in the wake of the rapid Covid Spreading
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..