യെച്ചൂരിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ കോടിയേരിയെ കണ്ടു; ചികിത്സയ്ക്കായി ചെന്നൈയിലേക്ക് മാറ്റും


സിപിഎം നേതാക്കൾ കോടിയേരിയുടെ ഫ്‌ളാറ്റിലേക്കെത്തുന്നു

തിരുവനന്തപുരം: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടു. അനാരോഗ്യം മൂലം വിശ്രമത്തിലുള്ള അദ്ദേഹത്തെ ഫ്‌ളാറ്റിലെത്തിയാണ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയും ഒപ്പമുണ്ടായിരുന്നു. പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരി സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ചയെന്നാണ് സൂചന.

ചികിത്സക്കായി കോടിയേരി നാളെ ചെന്നൈയിലേക്ക് പോകുമെന്നാണ് വിവരം. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളുടെ സന്ദര്‍ശനത്തോടെയാണ് ചെന്നൈയില്‍ ചികിത്സ നടത്തുന്ന കാര്യം അന്തിമമാക്കിയത്.



കോടിയേരിക്ക് പകരക്കാരനെ കണ്ടെത്തുക എന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌-സമിതി യോഗങ്ങള്‍ ഇന്നും നാളെയുമായി ചേരുന്നുണ്ട്. ഇന്ന് രാവിലെ ചേര്‍ന്ന യോഗങ്ങള്‍ക്ക് ശേഷമാണ് നേതാക്കള്‍ കോടിയേരിയുടെ ഫ്‌ളാറ്റിലെത്തിയത്.

പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് പൂര്‍ണ്ണമായും മാറിനില്‍ക്കാനുള്ള ആവശ്യമാണ്‌ കോടിയേരി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ പൂര്‍ണ്ണമായും മാറിനില്‍ക്കേണ്ടതില്ലെന്നും അവധിയെടുത്ത് മാറി നിന്നാല്‍ പോരെയെന്നും നേതാക്കള്‍ കോടിയേരിയോട് ആരാഞ്ഞു.

എം.വി.ഗോവിന്ദന്‍, എ.വിജയരാഘവന്‍, എ.കെ.ബാലന്‍,എം.എ.ബേബി, ഇ.പി.ജയരാജന്‍ തുടങ്ങിയ നേതാക്കളാണ് കോടിയിരേക്ക് പകരക്കാരനായി സിപിഎം നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്.

Content Highlights: cpm leaders meet kodiyeri balakrishnan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented