ഭ്രാന്തന്മാര്‍ ട്രോള്‍ അയക്കും, ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഇന്‍ഡിഗോ ശ്രദ്ധിച്ചിട്ടുണ്ട്- ഇ.പി.ജയരാജന്‍


ഇ.പി. ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു | Screengrab: Mathrubhumi News

കണ്ണൂര്‍: തനിക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡിഗോയ്ക്ക് കത്തയച്ചതായി ഇ.പി. ജയരാജന്‍. നിങ്ങള്‍ ചെയ്തത് തെറ്റാണെന്നും തിരുത്തണമെന്നുമാണ് തന്റെ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും കോണ്‍ഗ്രസിലെ ചില എം.പിമാര്‍ കത്തയച്ചതിനെ തുടര്‍ന്നാണ് ഇന്‍ഡിഗോ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. താന്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഇന്‍ഡിഗോ കമ്പനിക്കാര്‍ സശ്രദ്ധം ശ്രദ്ധിച്ചിട്ടുണ്ട്. അതിന് അനുസരിച്ച് അവരില്‍നിന്ന് ഒരു പ്രതികരണമുണ്ടാകുമെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ യുവജനരംഗത്ത് പ്രവര്‍ത്തിക്കുന്ന കാലത്ത് തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് ഒരു ട്രെയിനുണ്ടായിരുന്നു അത് മൂന്നു ദിവസം കഴിഞ്ഞേ ഡല്‍ഹിയില്‍ എത്തൂ. ആ ട്രെയിനില്‍ കണ്ണൂരില്‍നിന്ന് ഡല്‍ഹിയില്‍ പോയും ആ ട്രെയിനില്‍ തിരിച്ചുവന്നും രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ ആളാണ്. അതുകൊണ്ട് ട്രെയിനില്‍ പോകുന്നതിലൊന്നും എനിക്ക് ഒരു പ്രയാസവുമില്ല. പിന്നീട് വിമാനസര്‍വീസ് വന്നു, സൗകര്യങ്ങള്‍ വന്നു. അപ്പോള്‍ സ്വാഭാവികമായും മനുഷ്യര്‍ ആ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി.

ഇന്‍ഡിഗോയുടെ നിലപാട് തെറ്റായ നിലപാടാണ്, ആ തെറ്റ് മാറ്റുമോയെന്ന് നമുക്ക് നോക്കാം. ഞാന്‍ ചെയ്തത് ശരിയാണ്. അന്വേഷണം നടത്തിയവര്‍ക്ക് കേരളത്തിലെ സ്ഥിതിഗതികള്‍ അറിയില്ല, എന്നെ അവര്‍ നിരോധിച്ചെങ്കില്‍ ഞാന്‍ അവരെ അങ്ങ് നിരോധിച്ചു'- ഇ.പി. ജയരാജന്‍ പറഞ്ഞു.

സാമൂഹികമാധ്യമങ്ങളില്‍ തനിക്കെതിരേ ട്രോളുകളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കുറേ ഭ്രാന്തന്മാര്‍ ഇങ്ങനെ ട്രോളുകള്‍ അയക്കുമെന്നും അതൊന്നും താന്‍ മൈന്‍ഡ് ചെയ്യാറില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'മാനസികരോഗമുള്ളവരെല്ലാം ട്രോള്‍ അയക്കുന്നില്ലേ. കുറേ മാനസികരോഗികളുണ്ട്, കുറേ ചിന്താക്കുഴപ്പമുള്ളവരുണ്ട്, കുറേ ഭ്രാന്തന്മാര്‍ ഇങ്ങനെ അയക്കും. അതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല.'- ജയരാജന്‍ പറഞ്ഞു.

Content Highlights: cpm leader ep jayarajan latest response about indigo travel ban and trolls

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented