ഗവര്‍ണര്‍ മലര്‍ന്നുകിടന്ന് തുപ്പുന്നു, ഇതെല്ലാം സര്‍ക്കാര്‍ രാഷ്ട്രപതിയെ അറിയിക്കണം- എ.കെ. ബാലന്‍


ആക്രമിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ രാഗേഷ് പോലീസിനെ തടഞ്ഞു എന്നതായിരുന്നു ഗവര്‍ണറുടെ വാദം. അങ്ങനെയാണെങ്കില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടേണ്ടേ. 

File Photo | Mathrubhumi

പാലക്കാട്: ഗവര്‍ണര്‍ മലര്‍ന്നുകിടന്ന് തുപ്പുകയാണെന്ന് സി.പി.എം. നേതാവ് എ.കെ. ബാലന്‍. ഇത്രയും പരിഹാസ്യമായ ഒരു പത്രസമ്മേളനം ഉയര്‍ന്ന ഭരണഘടനാസ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടാകാന്‍ പാടില്ലെന്നും ഇതെല്ലാം സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രപതിയെ അറിയിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എന്തോ തെളിവുമായി വന്ന് ഗവര്‍ണര്‍ അത്ഭുതം സൃഷ്ടിക്കാന്‍ പോവുകയാണെന്നാണ് വിചാരിച്ചത്. കണ്ണൂര്‍ വി.സി. പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ഭരണാഘടവിരുദ്ധമായി മുഖ്യമന്ത്രി ഇടപെട്ടു, അതിന്റെ രേഖയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ എത് രേഖയാണ് ഹാജരാക്കിയത്? വി.സി. പുനര്‍നിയമനത്തിന്റെ നിയമസാധുത സംബന്ധിച്ച് മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. ആ ഉപദേശം ഗവര്‍ണര്‍ക്ക് കൈമാറി. അത് എങ്ങനെയാണ് ഭരണഘടനാവിരുദ്ധമാകുന്നത്?

നിയമവ്യവസ്ഥയ്ക്ക് വിരുദ്ധമായിരുന്നു പുനര്‍നിയമനമെങ്കില്‍ എന്തിനാണ് ഗവര്‍ണര്‍ നിയമനം അംഗീകരിച്ചുകൊടുത്തത്. അങ്ങനെയാണെങ്കില്‍ ആരാണ് കുറ്റക്കാരന്‍. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചും ഫുള്‍ബെഞ്ചും ഇക്കാര്യത്തില്‍ യാതൊരു നിയമപ്രശ്‌നവുമില്ലെന്ന് പറഞ്ഞിട്ടും ഗവര്‍ണറുടെ സംശയം തീരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്നെ ആക്രമിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ കെ.കെ. രാഗേഷ് പോലീസിനെ തടഞ്ഞു എന്നതായിരുന്നു ഗവര്‍ണറുടെ വാദം. അങ്ങനെയാണെങ്കില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടേണ്ടേ.

ഗവര്‍ണര്‍ ഇന്ന് ഏത് ഫോട്ടായാണ് ഹാജരാക്കിയത്? ആ ഫോട്ടോയില്‍ രാഗേഷ് അന്തസ്സോട് കൂടിയല്ലേ വേദിയിലിരുന്നത്. പുറത്തുവന്ന സമയത്ത് മുദ്രാവാക്യം വിളിക്കുന്നവരെയാണ് രാഗേഷ് തടഞ്ഞത്. അല്ലാതെ പോലീസിനെ തടയുന്ന ഏതെങ്കിലും ദൃശ്യം കാണിക്കാന്‍ കഴിയുമോ എന്നും എ.കെ. ബാലന്‍ ചോദിച്ചു. കണ്ണൂര്‍ ജില്ലയിലെ കൊലപാതകത്തിന് ഉത്തരവാദി സിപിഎമ്മല്ലേ, തനിക്ക് ആര്‍എസ്എസ് ബന്ധമുണ്ട്. അതിന് എന്താ തകരാറ് - എന്നെല്ലാം ഗവര്‍ണര്‍ ചോദിക്കാന്‍ തുടങ്ങിയാല്‍ എങ്ങനെയാകും നമ്മുടെ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയുടെ മുന്നോട്ടുപോക്കെന്നും അദ്ദേഹം ചോദിച്ചു.

Content Highlights: cpm leader ak balan against governor arif mohammed khan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented